കൊച്ചി: കോളജുകള്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളാണ്.കോളജുകളില്‍ കൂട്ടമായോ ഒറ്റയ്ക്കോ എത്തി വോട്ട് ചോദിക്കുന്നത് പെരുമാറ്റച്ചട്ട ലംഘനമെന്നു മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടിക്കാറാം മീണ അറിയിച്ചു. സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണം പാടില്ലെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.
ശബരിമല വിഷയം തിരഞ്ഞെടുപ്പില്‍ വോട്ടിന് വേണ്ടി എടുത്തിടാന്‍ അനുവദിക്കില്ലെന്നും മീണ വ്യക്തമാക്കിയിരുന്നു. ഈ നിര്‍ദ്ദേശം വലിയ ചര്‍ച്ചയാകുകയും ചെയ്കു. ഇത്തവണ അപരന്‍മാര്‍ക്കും പൂട്ട് വീണ സ്ഥിതിയാണ്. വോട്ടിങ് മിഷീനില്‍ പേരിനൊപ്പം മല്‍സരിക്കുന്ന കക്ഷിയുടെ ചിത്രവും പാര്‍ട്ടിയുടെ ചിഹ്നവും വരുത്തുന്ന സജ്ജീകരണം ഒരുക്കിയിട്ടുണ്ടെന്ന് കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു .
Post Your Comments