Latest NewsKeralaNews

വോട്ടർപട്ടികയിലെ ക്രമക്കേട്; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി ബിജെപി

ഇരട്ടവോട്ട് ക്രമക്കേട് ആരോപണങ്ങളിൽ നടപടി ആവശ്യപ്പെട്ട് ബിജെപി മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്ക് പരാതി നൽകി

തിരുവനന്തപുരം : സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വോട്ടർ പട്ടികയിലെ ഇരട്ട വോട്ട് വിവാദം കത്തുന്നു. ഇരട്ടവോട്ട് ക്രമക്കേട് ആരോപണങ്ങളിൽ നടപടി ആവശ്യപ്പെട്ട് ബിജെപി മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്ക് പരാതി നൽകി. എൻഡിഎ സ്ഥാനാർത്ഥികളായ പി. കെ. കൃഷ്ണദാസ്, വിവി രാജേഷ് എന്നിവരുടെ നേതൃത്വത്തിലാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് പരാതി നൽകിയത്.

സംസ്ഥാനത്ത് ഇരട്ട വോട്ട് തടയുന്നതിലേക്കായി വേണ്ട നടപടികൾ കൈക്കൊള്ളുമെന്ന് കമ്മീഷൻ ഉറപ്പു നൽകിയതായി പി കെ കൃഷ്ണദാസ് വ്യക്തമാക്കി. ഇരട്ട വോട്ട് കണ്ടെത്താൻ വിദഗ്ദ ചർച്ച നടക്കുന്നതായി കമ്മീഷൻ അറിയിച്ചതായും കൃഷ്ണദാസ് പറഞ്ഞു. വിവിധ മണ്ഡലത്തിലെ ഇരട്ട വോട്ടുകൾ രേഖകൾ സഹിതമാണ് ബിജെപി കമ്മീഷനെ അറിയിച്ചിരിക്കുന്നത്.

Read Also: സംസ്ഥാനത്തെ ഇന്നത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്

ഇരട്ട വോട്ട് ക്രമക്കേട് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ നിലവിൽ നടപടികൾ ആരംഭിച്ചിരിക്കുകയാണ്. ഇരട്ട വോട്ടിൽ കർശന നടപടിയുമായി തിരുവനന്തപുരം ജില്ലാ കളക്ടറും രംഗത്തെത്തി. ഇരട്ട വോട്ടിന് പുറമേ ഒരേ ഫോട്ടോയിൽ വ്യത്യസ്ത പേരിലും മേൽവിലാസത്തിലും വോട്ടർമാരെ ചേർത്തതിലും ശക്തമായ നടപടി സ്വീകരിക്കാനാണ് കളക്ടറുടെ തീരുമാനം. ഇരട്ട വോട്ടുള്ള വോട്ടർമാരുടെ പട്ടിക ഉടൻ തയ്യാറാക്കി റിപ്പോർട്ട് സമർപ്പിക്കണമെന്ന് കളക്ടർ തഹസിൽദാർമാർക്ക് നിർദേശം നൽകി. മാർച്ച് 30നകം വിശദ റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം.

Read Also: സൗമേന്തു അധികാരിയുടെ വാഹനം ആക്രമിച്ച് തൃണമൂൽ; ഡ്രൈവർക്ക് പരിക്ക്

പട്ടികയിൽ അപാകതയില്ലെന്ന് ബിഎൽഒമാരിൽ നിന്ന് സാക്ഷ്യപത്രം വാങ്ങണമെന്നും നിർദേശമുണ്ട്. തിരുവനന്തപുരം ജില്ലയിൽ ഇരട്ട വോട്ടർമാർ കൂടുതലാണെന്നും വോട്ടർപട്ടികയിൽ വ്യാപക പൊരുത്തക്കേടുകൾ ഉണ്ടെന്നും കണ്ടെത്തിയ സാഹചര്യത്തിലാണ് കളക്ടറുടെ നടപടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button