KeralaLatest NewsNews

ഫലമറിയാന്‍ വിപുലമായ സംവിധാനവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ

കമ്മിഷന്റെ 'വോട്ടര്‍ ഹെല്‍പ്‌ലൈന്‍ ആപ്പിലൂടെയും ഫലം അറിയാം. ആപ്പ് ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം.

തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പ് ഫലമറിയാന്‍ വിപുലമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിതിരഞ്ഞെടുപ്പ് കമ്മിഷന്. കമ്മിഷന്റെ വെബ്‌സൈറ്റായ https:||results.eci.gov.inല്‍ ഫലം ലഭ്യമാകുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ അറിയിച്ചു. കമ്മിഷന്റെ ‘വോട്ടര്‍ ഹെല്‍പ്‌ലൈന്‍ ആപ്പിലൂടെയും ഫലം അറിയാം. ആപ്പ് ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം.

Read Also: മോദി സർക്കാരിനെ താഴെയിറക്കാൻ ട്രാക്റ്റർ ഓടിച്ചു ഭീകരാന്തരീക്ഷം സൃഷ്ടിച്ച നേതാക്കൾ ഇത് കാണുന്നില്ലേ? കുമ്മനം രാജശേഖരൻ

എന്നാൽ മാദ്ധ്യമങ്ങള്‍ക്ക് ജില്ലാ കേന്ദ്രങ്ങളിലും വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലും സജ്ജീകരിച്ച മീഡിയ സെന്ററുകളില്‍ ‘ട്രെന്റ് ടിവി’ വഴിയും സംസ്ഥാനതലത്തില്‍ ഐ.പി.ആര്‍.ഡി സജ്ജീകരിച്ച മീഡിയാ സെന്റര്‍ വഴിയും ഫലം അറിയാം.വോട്ടെണ്ണല്‍ സമയത്ത് വോട്ടെണ്ണല്‍ പുരോഗതി സൈറ്റില്‍ അപ്‌ലോഡ് ചെയ്യുന്നതിന് തടസ്സമുണ്ടാകാതിരിക്കാന്‍ എല്ലാ വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലും 8 എം.പി.ബി.എസ് ഡെഡിക്കേറ്റഡ് ലീസ്ഡ് ലൈന്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിവിധ സേവനദാതാക്കളുടെ ബാക്കപ്പ് ലീസ്ഡ് ലൈനുകളും സജ്ജമാണ്. വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ ആവശ്യമായ ജനറേറ്റര്‍, യു.പി.എസ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button