KeralaLatest NewsNews

തെരഞ്ഞെടുപ്പ് കമ്മീഷനിൽ അഴിച്ചുപ്പണി: മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ സ്ഥാനത്ത് നിന്നും ടിക്കാറാം മീണയെ മാറ്റി

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കമ്മീഷനിൽ അഴിച്ചുപണി. മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ സ്ഥാനത്തുനിന്നു ടിക്കാറാം മീണയെ മാറ്റി. പ്ലാനിങ് ആൻഡ് ഇക്കണോമിക് അഫയേഴ്‌സ് അഡീഷണൽ സെക്രട്ടറിയായാണ് ടിക്കാറാം മീണയെ മാറ്റിയത്. കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷന്റെ നിർദേശം കൂടി പരിഗണിച്ചാണ് നടപടി. മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസറുടെ പുതിയ ചുമതല നൽകിയിരിക്കുന്നത് സഞ്ജയ് എം. കൗളിനാണ്.

Read Also: ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കമാന്‍ഡറെ വധിച്ച്‌ ജമ്മു കശ്മീര്‍ സുരക്ഷാസേന

ഐഎഎസ് തലപ്പത്തും വലിയ മാറ്റങ്ങളാണ് നടക്കുന്നത്. എറണാകുളം കലക്ടർ എസ്. സുഹാസ് റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്‌മെന്റ് കോർപറേഷൻ എംഡിയാകും. ജാഫർ മാലിക് എറണാകുളം കലക്ടറാകും. തൃശൂർ കലക്ടർ ഷാനവാസ് മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു മിഷൻ ഡയറക്ടറാകും. ഹരിത വി. കുമാറായിരിക്കും തൃശൂർ കലക്ടറാകുക.

കോട്ടയം ജില്ലാ കലക്ടറായ എം. അഞ്ജന ജനറൽ അഡ്മിനിസ്‌ട്രേഷൻ വിഭാഗം ജോയിന്റ് സെക്രട്ടറിയാകും. പഞ്ചായത്ത് വിഭാഗം ഡയറക്ടർ ഡോ. പി.കെ. ജയശ്രീ കോട്ടയം കലക്ടറാകും.

കാസർകോട് കലക്ടർ ഡോ. ഡി. സജിത് ബാബു സിവിൽ സപ്ലൈസ് വിഭാഗം ഡയറക്ടറും ഭണ്ഡാരി സ്വാഗത് രൺവീർചന്ദ് കാസർകോട് കലക്ടറുമാകും. കോഴിക്കോട് കലക്ടർ സീറാം സാംബശിവ റാവു സർവേ ആൻഡ് ലാൻഡ് റെക്കോഡ്‌സ് വിഭാഗം ഡയറക്ടറാകും. പത്തനംതിട്ട കലക്ടർ ഡോ. നരസിംഹുഗാരി റെഡ്ഡി കോഴിക്കോട് കലക്ടറാകും. ഡോ. ദിവ്യ എസ്. അയ്യർ പത്തനംതിട്ട കലക്ടറാകും. ഷീബ ജോർജ് ഇടുക്കി കലക്ടറുമാകും.

Read Also: സ്റ്റാന്‍ സ്വാമിയുടെ മരണം, എന്‍ഐഎയുടെ നിലപാട് മനുഷ്യത്വമില്ലാത്തതെന്ന പ്രചരണത്തെ പൊളിച്ചടുക്കി ശ്രീജിത്ത് പണിക്കര്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button