തിരുവനന്തപുരം: പോലീസുകാരനെ ഇടിച്ചിട്ടതിനെ തുടര്‍ന്ന് പിടികൂടിയ പ്രതിയെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ മോചിപിച്ചു. വാഹന പരിശോധനക്കിടെ ഗ്രേഡ് എസ്ഐ ശൈലേന്ദ്രനെ ഇടിച്ചിട്ടിട്ട് കടന്നുകളയാന്‍ ശ്രമിച്ച പ്രദീപിനെയാണ് സ്റ്റേഷന് ഉപരോധിച്ച് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ മോചിപ്പിച്ചത്.
ചൊവ്വാഴ്ച രാത്രിയില്‍ വാഹന പരിശോധനയ്ക്കിടെ ഗ്രേഡ് എസ്ഐ ഇടിച്ചിട്ടിട്ട് കടന്ന് കളയാന്‍ പ്രദീപ് കുമാര്‍ ശ്രമിച്ചിരുന്നു. തുടര്‍ന്ന് പോലീസ് ഇയാളെ പിടികൂടുകയായിരുന്നു തുടര്‍ന്ന് രാത്രിയില്‍ സ്റ്റേഷനില്‍ എത്തിയ
ഡിവൈഎഫ്ഐ പ്രവര്‍ത്തകരും സിപിഎം പ്രാദേശിക നേതാവും പോലീസ് സ്റ്റേഷന് ഉപരോധിച്ച് പ്രതിയെ മോചിപ്പിക്കുകയായിരുന്നു. അതേസമയം കേസില്‍ ഉന്നത ഉദ്യോഗസ്ഥര്‍ ഇടപെട്ട് പരിക്കേറ്റ ശൈലേന്ദ്രനെ പിന്തിരിപ്പിച്ചെന്നും ആരോപണമുണ്ട്. സ്റ്റേഷന് ജാമ്യത്തിലാണ് പ്രതിയെ വിട്ടയച്ചത്.
അമിത വേഗതയില്‍ വാഹനമോടിച്ചെത്തിയ പ്രദീപ് വാഹന പരിശോധനയുമായി സഹകരിച്ചിരുന്നില്ല. തുടര്‍ന്ന് വാഹനം നിര്‍ത്താതെ പോയ ഇയാളെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
Post Your Comments