ചാലക്കുടി: സംസ്ഥാനത്ത് സിപിഎമ്മും ആര്‍എസ്എസും ചേര്‍ന്ന് അവിശുദ്ധ കൂട്ടുകെട്ട് ഉണ്ടാക്കിയിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണം. അതുകൊണ്ട് കേരളത്തിലെ ജനങ്ങള്‍ എല്‍ഡിഎഫിന് വോട്ട് ചെയ്താല്‍ അതിന്റെ ഗുണം ലഭിക്കുക മോദിക്കായിരിക്കുമെന്ന് ചെന്നിത്തല പറഞ്ഞു. ചാലക്കുടിയിലെ യുഡിഎഫ് മണ്ഡലം കണ്വെന്ഷന് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നേരത്തെ തന്നെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് തോല്‍ക്കുന്ന മുന്നണിയാണ് എല്‍ഡിഎഫ് എന്നും ഇടതുപക്ഷത്തിന്റെ പിന്തുണ ഇല്ലാതെ തന്നെ ഇത്തവണ കേന്ദ്രത്തില്‍ ക ഭരണത്തിലെത്തും. തെരഞ്ഞെടുപ്പായത് കൊണ്ട് മാത്രമാണ് ഈ സര്‍ക്കാര്‍ ചര്‍ച്ച് ബില്‍ നടപ്പാക്കാത്തത്. അതുകഴിഞ്ഞാല്‍ പിണറായി സര്‍ക്കാര്‍ ചര്‍ച്ച് ബില്‍ നടപ്പാക്കുമെന്നും ചെന്നിത്തല പറഞ്ഞു.
Post Your Comments