ന്യൂഡല്‍ഹി: പാകിസ്ഥാനിലെ ഭീകര കേന്ദ്രമായ ബാലാക്കോട്ട് ആക്രമണവുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തലുമായി പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്. ജയ്ഷെ മുഹമ്മദ് ഭീകര കേന്ദ്രം തകര്‍ത്തതിന് ശേഷം ഇന്ത്യന്‍ വെെമാനികര് സുരക്ഷിതമായി തിരിച്ചെത്തെന്ന സന്ദേശം കിട്ടിയതിന് ശേഷമാണ് ആശ്വാസമായതെന്നും പ്രതിരോധ മന്ത്രി പുസ്തകത്തില്‍ വ്യക്തമാക്കുന്നു.എല്ലാ കാര്യങ്ങളെ കുറിച്ചും കൃത്യമായി അറിയാമായിരുന്നു. ഉത്തരവാദിത്തപ്പെട്ട എല്ലാവരും ചേര്‍ന്നാണ് തീരുമാനം എടുത്തത്.
എല്ലാ വെെമാനികരും തിരിച്ചെത്തിതിന്റെ സന്തോഷം പറഞ്ഞറിയിക്കാന്‍ പറ്റാത്തതാണെന്നും നിര്‍മല സീതാരാമന് പറഞ്ഞു.ഇന്ത്യ നടത്തിയ വ്യോമാക്രമണം പ്രതിരോധ മന്ത്രി അറിയാതെയാണെന്ന മാദ്ധ്യമ വാര്‍ത്ത തെറ്റാണ്. സോണിയാ സിങ് എഴുതിയ ഡിഫൈനിങ് ഇന്ത്യ ത്രൂ ദെയര്‍ ഐയ്സ് എന്ന പുസ്തകത്തിലാണ് വെളിപ്പെടുത്തല്‍. പുലര്‍ച്ചെ നാല് മണിയോടെയായിരുന്നു അവര്‍ സുരക്ഷിതരായി തിരിച്ചെത്തിയെന്ന ഫോണ്‍ കോള്‍ വന്നത്. പറഞ്ഞറിയിക്കാന്‍ പറ്റാത്തത്രയും സന്തോഷമായിരുന്നു. ഭീകരവാദത്തിനെതിരെ കയ്യും കെട്ടി നോക്കിനില്ക്കാന് ഞങ്ങള്‍ക്ക് കഴിയില്ല, പാകിസ്ഥാന് അത് തെളിയിച്ച് കൊടുക്കണമായിരുന്നു.
പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം പത്ത് ദിവസം ഇന്ത്യ കാത്തിരുന്നു. എന്നാല്‍ യുദ്ധത്തിന് മുതിരാനോ ആക്രമണം അഴിച്ച് വിടാനോ ഞങ്ങള്‍ ശ്രമിച്ചില്ല. സാധാരണക്കാരുടെ ഒരു തുള്ളി ചോര പോലും വീഴ്ത്താതെ പാകിസ്ഥാന് സെെന്യത്തിന് പോറലേല്‍ക്കാതെ ഇന്ത്യ മധുര പ്രതികാരം ചെയ്യുകയായിരുന്നു. കൃത്യമായ ആസൂത്രണത്തോടെയും ഇന്റലിജന്‍സ് വിവരം ലഭിച്ചതിനു ശേഷം മാത്രമാണ് ആക്രമണം ആസൂത്രണം ചെയ്തത്. പിന്നീട് ഞങ്ങള്‍ തിരിച്ചടിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചതെന്നും നിര്‍മല സീതാരാമന് പറഞ്ഞു
Post Your Comments