Latest NewsIndiaNews

ജെയ്‌ഷെ മുഹമ്മദ് ഭീകര സംഘടനയിലെ കൊടും ഭീകരനെ സുരക്ഷാ സൈന്യം പിടികൂടി

പരിശോധനയ്ക്കിടെ രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ സുരക്ഷാ സേന അതിവിദഗ്ധമായി പിടികൂടുകയായിരുന്നു

ബരാമുള്ള: ജമ്മു കശ്മീരില്‍ ജെയ്‌ഷെ മുഹമ്മദ് ഭീകര സംഘടനയിലെ കൊടും ഭീകരനെ സുരക്ഷാ സൈന്യം പിടികൂടി. സിആര്‍പിഎഫും സ്‌പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഭീകരൻ അറസ്റ്റിലായത്. സോപ്പൂര്‍ മേഖലയില്‍ പുതുതായി ഭീകരരെ റിക്രൂട്ട് ചെയ്തിട്ടുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

ധനിഷ് അഹമ്മദ് കാക്രൂ എന്നയാളെയാണ് സുരക്ഷാ സേന അറസ്റ്റ് ചെയ്തത്. വടക്കന്‍ കശ്മീരിലെ സോപ്പൂര്‍ മേഖലയില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്. പരിശോധനയ്ക്കിടെ രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ സുരക്ഷാ സേന അതിവിദഗ്ധമായി പിടികൂടുകയായിരുന്നു.

ALSO READ: കോവിഡ് 19: ഭീതിയോടെ മൂന്നാർ ജനത; റിസോര്‍ട്ട് നടത്തിപ്പുകാര്‍ കാട്ടിയത് ഗുരുതര വീഴ്ചയെന്ന് മുഖ്യമന്ത്രി

നിരവധി ആയുധ ശേഖരങ്ങളും ഇയാളില്‍ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നു അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button