ന്യൂഡല്‍ഹി: ഇന്ത്യയുടെ ബലാക്കോട്ട് വ്യോമാക്രമണം ഇന്നും പാകിസ്താന് ഭയം,ബലാക്കോട്ടിനു ശേഷം വലിയതോതില്‍ ഭീകരാക്രമണം ഉണ്ടായിട്ടില്ലെന്ന് മുന്‍ വ്യോമസേനാ മേധാവി ബി എസ് ധനോവ. ബാലാക്കോട്ട് വ്യോമാക്രണത്തിന്റെ ഭയപ്പാടിലാണ് ഇന്നും പാകിസ്താനെന്നും അദ്ദേഹം പറയുന്നു. ഇനിയൊരു ഭീകരാക്രമണം നടത്തിയാല്‍ ബാലാക്കോട്ടിലേതു പോലെയോ അതിലും വിനാശകരമായ രീതിയിലോ ഇന്ത്യ പ്രത്യാക്രമണം നടത്തുമെന്ന് പാകിസ്താന്‍ ഭയപ്പെടുന്നുണ്ടെന്ന് ധനോവ പറഞ്ഞു.
ബാലാക്കോട്ട് വ്യോമാക്രമണത്തിന്റെ ഒന്നാം വാര്‍ഷിക വേളയിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. സേനാ നീക്കത്തില്‍ ഇന്ത്യാ സൈനിക രംഗത്തുണ്ടായ സമൂല മാറ്റത്തിന്റെ തെളിവാണ് ബാലാക്കോട്ട്. ഇത്തരമൊരു പ്രത്യാക്രണം നടത്തുമെന്ന് പാകിസ്താന്‍ ഒരിക്കലും കരുതി കാണില്ലെന്നും വിജയകരമായാണ് ഇന്ത്യ ജെയ്ഷെ മുഹമ്മദ് ഭീകര ക്യാമ്പുകള്‍ തകര്‍ത്തതെന്നും അദ്ദേഹം വ്യക്തമാക്കി. ബാലാക്കോട്ടിന് ശേഷം ഒരുപാട് കാര്യങ്ങള്‍ പഠിക്കാന്‍ സാധിച്ചെന്നും നിരവധി കാര്യങ്ങള്‍ പുതിയതായി നടപ്പിലാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments