Latest NewsIndia

വഴിയരികില്‍ കിടന്നുകിട്ടിയ 10 ലക്ഷം തിരികെ നല്‍കിയ സെയില്‍സ്മാന് വലിയ തുക പാരിതോഷികം നല്‍കി ഉടമ

ഉച്ചഭക്ഷണം കഴിച്ച് കടയിലേക്ക് തിരികെ പോകുമ്പോഴാണ് ദിലീപ് വഴിയരികില്‍ ഒരു ബാഗ് കിടക്കുന്നത് കണ്ടത്

ഗാന്ധിനഗര്‍: വഴിയില്‍ കളഞ്ഞു പോയ 10 ലക്ഷം തിരികെ നല്‍കി മാതൃകയായ സെയില്‍സ്മാന് ആദരവ്. കഴിഞ്ഞ വെള്ളിയാഴ്ച സൂറത്തിലാണ് സംഭവം നടന്നത്. ഉമ്ര മേഖലയിലെ സാരി വില്‍പനശാലയിലെ സെയില്‍സ്മാനായ ദിലീപ് പോഡ്ഡറാണ് വഴിയില്‍ നിന്നും കിട്ടിയ പണം തിരികെ നല്‍കി മാതൃകയായത്. അതേസമയം സയില്‍സ്മാന്റെ നല്ല മനസ്സിന് രണ്ടുലക്ഷം രൂപ പ്രതിഫലം ലഭിക്കുകയും ചെയ്തു.

ഉച്ചഭക്ഷണം കഴിച്ച് കടയിലേക്ക് തിരികെ പോകുമ്പോഴാണ് ദിലീപ് വഴിയരികില്‍ ഒരു ബാഗ് കിടക്കുന്നത് കണ്ടത്. അത് തുറന്നു നോക്കിയപ്പോള്‍ നോട്ടു കെട്ടുകള്‍ കണ്ടത്. പത്ത് ലക്ഷം രൂപയുടെ രണ്ടായിരത്തിന്റെ നോട്ടുക്കെട്ടുകളായിരുന്നു അവ. ദീലീപ് ഉടന്‍ തന്നെ ഇക്കാര്യം തന്റെ കടയുടമയെ അറിയിച്ചു. തുടര്‍ന്ന് പണത്തിന്റെ ഉടമയെ കണ്ടെത്തുന്നതുവരെ ബാഗ് സൂക്ഷിക്കാന്‍ അയാള്‍ ദിലീപിനോട് പറഞ്ഞു.

പിന്നീട് പോലീസിനെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പ്രദേശത്തെ സിസി ടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പണത്തിന്റെ ഉടമസ്ഥനെ കണ്ടെത്തുകയായിരുന്നു. ഒരു ജൂവലറി ഉടമയ്ക്കാണ് പണം നഷ്ടമായതെന്നും അദ്ദേഹത്തിന് പേരു വെളിപ്പെടുത്താന്‍ താത്പര്യമില്ലെന്നും ഉമ്ര പോലീസ് സ്റ്റേഷന്‍ ഓഫീസര്‍ കെ എ ഗധ്വി പറഞ്ഞു.

പണം തിരികെ ലഭിച്ച സന്തോഷത്തില്‍ ദിലീപിന് അദ്ദേഹം ഒരുലക്ഷം രൂപ ദിലീപിന് സമ്മാനിച്ചു. ദിലീപ് തിരികെ നല്‍കിയ പണം കൊണ്ട് ഹൃദയ് പഛീഗര്‍ എന്നയാളുടെ കടയില്‍നിന്നഉടമസ്ഥന്‍ സ്വര്‍ണം വാങ്ങുകയാണ് ചെയ്തത്. സംഭവം അറിഞ്ഞതോടെ ഹൃദയും ദലീപിന് ഒരുലക്ഷം രൂപ സമ്മാനിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button