തിരുവനന്തപുരം: മോഹൻലാലിനെ നായകനാക്കി വി എ ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യുന്ന ‘ദ് കോമ്രേഡ്’ എന്ന ചിത്രത്തിന്റേതെന്ന പേരിൽ ഒരു പോസ്റ്റർ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. ഇതോടെ വാർത്തയുടെ സത്യാവസ്ഥ വെളിപ്പെടുത്തി ശ്രീകുമാർ മേനോൻ തന്നെ രംഗത്ത് എത്തുകയുണ്ടായി. ഒടിയൻ എന്ന ചിത്രത്തിന്റെ ആലോചനകൾക്ക് മുമ്പേ താൻ ആലോചിച്ച പ്രൊജക്ട് ആണിതെന്നും അതിന്റെ ഭാഗമായി വരച്ച ചില ചിത്രങ്ങൾ ഇപ്പോൾ ആരോ പുറത്തുവിട്ടിരിക്കുകയാണെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ അദ്ദേഹം വ്യക്തമാക്കി. കൂടാതെ മോഹൻലാൽ പോലും അറിയാത്ത വാർത്തയാണിതെന്നും ഇത് പ്രചരിപ്പിക്കരുതെന്നും ശ്രീകുമാർ മേനോൻ കൂട്ടിച്ചേർക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;
ഇന്ന് സോഷ്യൽ മീഡിയയിൽ ഞാൻ ശ്രീ മോഹൻലാൽ-നെ നായകനാക്കി COMRADE എന്ന പേരിൽ സംവിധാനം ചെയുന്ന സിനിമ യുടെ ചില പോസ്റ്ററുകൾ പ്രചരിക്കുക ഉണ്ടായി. Creative പോസ്റ്റേഴ്സിന്റെ ഭാഗമായി ഈ രംഗത്തുള്ള എല്ലാവരും പല പ്രൊജക്റ്റ് കളും ആലോചിക്കും. അതിൽ ചിലത് നടക്കും ചിലത് നടക്കില്ല. Comrade എന്ന ഈ പ്രൊജക്റ്റ് വളരെ മുൻപ് ആലോചിത് ആണ് ഒടിയനും മുൻപേ. അതിന്റെ ഭാഗമായി വരച്ചു നോക്കിയ കോൺസെപ്റ് സ്കെച്ച്കൾ ആണ് ഇപ്പൊ ആരോ പുറത്തുവിട്ടിരിക്കുന്നത്. ഈ വാർത്ത യാഥാർഥ്യം അല്ല. ലാലേട്ടൻ അറിയാത്ത വാർത്ത കൂടിയാണിത്. ഇത് പ്രചരിപ്പിക്കരുത് എന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു. ഇത് ആര് പുറത്തു വിട്ടതാണെങ്കിലും വർക്ക് എത്തിക്സ് നു നിരക്കാത്ത പ്രവർത്തിയായി പോയി.
Post Your Comments