കൊല്ലം: ഓച്ചിറയില്‍ വഴിയോര കച്ചവടം നടത്തുന്ന ദമ്പതികളുടെ മകളെ അജ്ജാതര്‍ തട്ടിക്കൊണ്ട് പോയതായി പരാതി. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. കച്ചവടം നടത്തുന്നതിന് അരികില്‍ തന്നെയുളള ഷെഡില്‍ കയറി ദമ്പതികളെ മര്‍ദിച്ച് അവശരാക്കി അവരുടെ 13 വയസുളള മകളെ തട്ടിക്കൊണ്ട് പോയതായാണ് പാരാതി.നാല്‍വര്‍ സംഘമാണ് ഇതിന് പിന്നിലെന്നും പരാതിയില്‍ വ്യക്തമാക്കുന്നു.
കൊല്ലം എസിപിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിക്കുന്നത്. പരിസരങ്ങളിലുള്ളവര്‍ തന്നെയാണ് തട്ടിക്കൊണ്ടുപോയതെന്നാണ് പൊലീസ് സംശയിക്കുന്നത്.വഴിയോര കച്ചവടക്കാരായ ഇവര്‍ക്ക് നേരെ അക്രമം ഉണ്ടാകുന്നത് ആദ്യ സംഭവമല്ലെന്നും പരാതിയില്‍ ബോധ്യപ്പെടുത്തിയിട്ടുണ്ട്.
Post Your Comments