ഡൽഹി : ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപി സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുന്നതില്‍ എതിര്‍പ്പുമായി കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം. കൊല്ലത്താണ് കണ്ണന്താനത്തെ പാർട്ടി പരിഗണിച്ചിരുന്നത് എന്നാൽ കൊല്ലത്തെക്കാൾ ഭേദം മലപ്പുറം സീറ്റെന്ന് അദ്ദേഹം വ്യക്തമാക്കി.
നിർബന്ധമാണെങ്കിൽ പത്തനംതിട്ടയോ കോട്ടയമോ തൃശൂരോ വേണമെന്നും കണ്ണന്താനം വിശദമാക്കുന്നു. മൂന്നര വർഷം രാജ്യസഭാ കാലാവധി ഉള്ളതിനാൽ തന്നെ പരിഗണിക്കരുതെന്നാണ് അവശ്യപ്പെട്ടത്. എന്നാൽ മത്സരിക്കാൻ നിർബന്ധിക്കുകയായിരുന്നുവെന്നും കണ്ണന്താനം കൂട്ടിച്ചേര്‍ത്തു. കൊല്ലത്ത് മത്സരിക്കാൻ തനിക്കുമേൽ സമ്മർദ്ദമുണ്ട്. എന്നാല്‍ കൊല്ലത്ത് ആരെയും പരിചയം പോലുമില്ലെന്നും കണ്ണന്താനം പ്രതികരിക്കുന്നു.
Post Your Comments