Kerala

ഭിന്നശേഷിക്കാര്‍ക്ക് വോട്ടു ചെയ്യാന്‍ പ്രത്യേക സൗകര്യം

കോട്ടയം: ഭിന്നശേഷിക്കാര്‍ക്ക് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വോട്ടവകാശം വിനിയോഗിക്കുന്നതിനുവേണ്ട എല്ലാ സൗകര്യങ്ങളുമൊരുക്കുമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍കൂടിയായ ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ ബാബു അറിയിച്ചു. കളക്ട്രേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍ക്കും ഇലക്ഷന്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍മാര്‍ക്കും അദ്ദേഹം ഇതുസംബന്ധിച്ച നിര്‍ദേശങ്ങള്‍ നല്‍കി.

ഭിന്നശേഷിക്കാരെ അതത് ബൂത്തുകളില്‍ എത്തിക്കുന്നതിനുവേണ്ട ക്രമീകരണങ്ങളുടെ രൂപരേഖ തയ്യാറാക്കണം. ചലനശേഷിക്കുറവുള്ളര്‍ -3010, കാഴ്ച വൈക്യമുള്ളവര്‍- 518, ബധിരര്‍- 703, മറ്റു വിഭാഗങ്ങളില്‍പെടുന്നവര്‍-776 എന്നിങ്ങനെ ജില്ലയില്‍ ആകെ ഭിന്നശേഷിക്കാരായ 5007 വോട്ടര്‍മാരാണുള്ളത്. ഈ വിഭാഗത്തില്‍പെടുന്നവര്‍ ഏറ്റവും കൂടുതലുള്ളത് ഏറ്റുമാനൂര്‍ നിയമസഭാ യോജക മണ്ഡലത്തിലാണ്. 955 ഭിന്നശേഷിക്കാരാണ് ഇവിടെയുള്ളത്. ഏറ്റവും കുറവ് ചങ്ങനാശേരിയിലാണ്-145 പേര്‍. കോട്ടയം- 877, പുതുപ്പള്ളി- 827, വൈക്കം- 636, പൂഞ്ഞാര്‍- 506, കാഞ്ഞിരപ്പള്ളി- 457, പാലാ- 358, കടുത്തുരുത്തി- 246 എന്നിങ്ങനെയാണ് മറ്റു നിയോജകമണ്ഡലങ്ങളിലെ കണക്ക്.

shortlink

Related Articles

Post Your Comments

Related Articles


Back to top button