കൊച്ചി: മോക് പോളിംഗ് പൂർത്തിയാക്കി, തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്റെ പോളിംഗ് ആരംഭിച്ചു. ഏഴ് മണിയോടെയാണ് പോളിംഗ് ആരംഭിച്ചത്. രാവിലെ തന്നെ പരമാവധി വോട്ടർമാരെ ബൂത്തിലെത്തിക്കുകയാണ് മുന്നണികൾ. യു.ഡി.എഫ് സ്ഥാനാർത്ഥി ഉമാ തോമസും എൽ.ഡി.എഫ് സ്ഥാനാർത്ഥി ജോ ജോസഫും രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി.
നൂറ് ശതമാനം ആത്മ വിശ്വാസത്തിലാണെന്ന് എൽ.ഡി.എഫ് സ്ഥാനാർത്ഥി ജോ ജോസഫ് പ്രതികരിച്ചു. തൃക്കാക്കര വിജയിച്ച് കയറി ഇടതുമുന്നണി സെഞ്ച്വറിയടിക്കുമെന്നും മണ്ഡലം പിടിക്കുമെന്നും അദ്ദേഹം പറഞ്ഞു. തൃക്കാക്കരയിൽ ശുഭ പ്രതീക്ഷയിലാണെന്ന് യു.ഡി.എഫ് സ്ഥാനാർത്ഥി ഉമാ തോമസും പ്രതികരിച്ചു. തൃക്കാക്കര ജനത തന്നെെ അംഗീകരിക്കുമെന്നാണ് വിശ്വാസമെന്നും മഴ മാറി നിൽക്കുന്നത് അനുകൂലമാണെന്നും ഉമാ തോമസ് പറഞ്ഞു. എൻ.ഡി.എ സ്ഥാനാർത്ഥി എ.എൻ രാധാകൃഷ്ണന് മണ്ഡലത്തിൽ വോട്ടില്ല.
രാവിലെ തന്നെ പരമാവധി വോട്ടർമാർ ബൂത്തിലേക്ക് എത്തി വോട്ട് രേഖപ്പെടുത്തുകയാണ്. കോൺഗ്രസ് എം.പി ഹൈബി ഈടൻ കുടുംബസമേതം വോട്ട് ചെയ്തു.
Post Your Comments