ചെന്നൈ: വരുന്ന തെരഞ്ഞെടുപ്പില്‍ മത്സരിക്കാനിരിക്കെ നടന്‍ കമല്‍ ഹാസന്റെ മക്കള്‍ നീതി മയ്യം പാര്‍ട്ടിയ്ക്ക് തിരിച്ചടി. പമുഖ നേതാവ് സി കെ കുമാരവേല്‍ പാര്‍ട്ടി വിട്ടു. തമിഴ്‌നാട്ടിലെ ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാനിരിക്കെയാണ് കുമാര വേല്‍ പാര്‍ട്ടി വിട്ടത്. ബുധനാഴ്ചയാണ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം.
തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കാത്തതിലുള്ള പ്രതിഷേധമാണ് കുമാരവേലിന്റെ രാജിക്ക് കാരണമെന്നാണ് സൂചന. എന്നാല്‍ നേതൃത്വത്തിന്റെ തീരുമാനങ്ങള്‍ അംഗീകരിക്കാന്‍ കഴിയാത്തത് കൊണ്ടാണ് രാജി വെക്കുന്നതെന്നാണ് സി കെ കുമാരവേലിന്റെ വിശദീകരണം. പുതുച്ചേരി ഉള്‍പ്പടെ തമിഴ്നാട്ടിലെ 40 ലോക്‌സഭാ മണ്ഡലങ്ങളിലേക്കും 18 നിയമസഭ സീറ്റുകളിലേക്കുമുള്ള സ്ഥാനാര്‍ത്ഥികളെ ബുധനാഴ്ച പാര്‍ട്ടി പ്രഖ്യാപിക്കും.
Post Your Comments