നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ ഹാസന്‍ സഞ്ചരിച്ചിരുന്ന കാരവന്‍ തടഞ്ഞുനിര്‍ത്തി മിന്നൽ പരിശോധന. തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ആണ് കമല്‍ ഹാസന്‍ സഞ്ചരിച്ചിരുന്ന കാരവന്‍ തടഞ്ഞു നിര്‍ത്തി തെരഞ്ഞെടുപ്പ് കമ്മീഷന്‍ പരിശോധിച്ചത്. പരിശോധനയില്‍ അനധികൃതമായി ഒന്നും കണ്ടെത്താനായില്ല.
തിരുച്ചിറപ്പള്ളയിലെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് പോകുന്നതിനിടെ രാത്രി ആയിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഫ്ലൈയിങ് സ്ക്വാഡ് വണ്ടി തടഞ്ഞു നിര്‍ത്തി പരിശോധന നടത്തിയത്. തഞ്ചാവൂര്‍ ജില്ല അതിര്‍ത്തിയില്‍ വച്ചായിരുന്നു കമ്മീഷന്റെ മിന്നല്‍ പരിശോധന ഉണ്ടായത്. തെരഞ്ഞെടുപ്പില്‍ കമല്‍ ഹാസന്റെ മക്കള്‍ നീതി മയ്യം പാര്‍ട്ടി ഇത്തവണ മത്സരിക്കുന്നുണ്ട്.
പ്രചരണത്തിനായി തിരുച്ചിറപ്പള്ളിയിലെ പൊതുയോഗത്തില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടയില്‍ ആയിരുന്നു സംഭവം. കമല്‍ ഹാസനെ കാരവനില്‍ ഇരുത്തിയാണ് അധികൃതര്‍ പരിശോധന നടത്തിയത്. എന്നാല്‍, പരിശോധനയില്‍ അനധികൃതമായി ഒന്നും വാഹനത്തില്‍ നിന്ന് കണ്ടെത്താനായിട്ടില്ല. മുൻകഴിഞ്ഞ ദിവസങ്ങളില്‍ ആദായ നികുതി വകുപ്പ് കമല്‍ ഹാസന്റെ വീട്ടില്‍ റെയ്ഡ് നടത്തിയിരുന്നു. ഇതിനെതിരെ അദ്ദേഹം രംഗത്തു വരികയും ചെയ്തിരുന്നു. ബി ജെ പിയുടെ ഭീഷണി രാഷ്ട്രീയമാണ് റെയ്ഡ് എന്നും ഭയക്കുന്നില്ലെന്നും ആയിരുന്നു കമല്‍ അന്ന് പറഞ്ഞത്. ജനങ്ങളുടെ ശബ്ദമാകാനാണ് മക്കള്‍ നീതി മയ്യം ശ്രമിക്കുന്നതെന്നും തന്റെ വീട്ടില്‍ റെയ്ഡ് നടത്തിയാല്‍ ഒന്നും കണ്ടെത്താന്‍ പോകുന്നില്ലെന്നും കമല്‍ ഹാസന്‍ വ്യക്തമാക്കിയിട്ടുണ്ടായിരുന്നു. പ്രചരണം ആവേശത്തോടെ മുന്നോട്ടു പോകുന്നതിനിടയില്‍ മക്കള്‍ നീതി മയ്യം ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കളുടെ വീടുകളില്‍ കഴിഞ്ഞദിവസം ആദായനികുതി വകുപ്പ് മിന്നല്‍ പരിശോധന നടത്തിയിട്ടുണ്ട്.
Post Your Comments