ചെന്നൈ: തമിഴ്‌നാട്ടില്‍ നടക്കാനിരിക്കുന്ന ഈറോഡ് ഈസ്റ്റ് നിയമസഭാമണ്ഡലം ഉപതെരഞ്ഞെടുപ്പില്‍ കമല്‍ ഹാസന്‍ നാളെ ഡിഎംകെ മുന്നണിക്കായി പ്രചാരണത്തിനെത്തും. കോണ്‍ഗ്രസിന്റെ ഇവികെഎസ് ഇളങ്കോവനാണ് ഡിഎംകെ മുന്നണിയുടെ സ്ഥാനാര്‍ത്ഥി. വൈകുന്നേരം 5 മുതല്‍ 7 മണി വരെ അഞ്ച് സ്വീകരണയോഗങ്ങളില്‍ കമല്‍ ഹാസന്‍ പ്രസംഗിക്കും.
Read Also: ഒരാൾക്ക് ഒരു പദവി: നിബന്ധന യാഥാർത്ഥ്യമാക്കാനൊരുങ്ങി കോൺഗ്രസ്
രാഷ്ട്രീയപാര്‍ട്ടിയായ മക്കള്‍ നീതി മയ്യം രൂപീകരിച്ചതിന് ശേഷം ഇതുവരെ ഡിഎംകെ, അണ്ണാ ഡിഎംകെ മുന്നണികളുമായി കമല്‍ ഹാസന്‍ തുല്യ അകലം സൂക്ഷിച്ചിരുന്നു. മത, വര്‍ഗീയ ശക്തികളെ എതിര്‍ക്കാന്‍ മതനിരപേക്ഷ കക്ഷികള്‍ ഒന്നിക്കണം എന്നാണ് തന്റെ രാഷ്ട്രീയമെന്ന പ്രഖ്യാപനത്തോടെയാണ് കമല്‍ ഹാസന്‍ ഈറോഡ് പ്രചാരണത്തിന് ഇറങ്ങുന്നത്. വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് മക്കള്‍ നീതി മയ്യം ഡിഎംകെ മുന്നണിയില്‍ ചേരുമെന്നാണ് വിവരം.
Post Your Comments