ചെന്നൈ: കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയില്‍ മക്കള്‍ നീതി മയ്യം നേതാവും നടനുമായ കമല്ഹാസന് പങ്കെടുക്കും. ഡിസംബര്‍ 24ന് യാത്ര ഡല്‍ഹിയില്‍ എത്തുമ്പോഴാണ് കമലും മക്കള്‍ നീതി മയ്യം പ്രവര്‍ത്തകരും യാത്രയില്‍ അണിചേരുക.
രാഹുല്‍ ഗാന്ധിയുടെ ക്ഷണം സ്വീകരിച്ചാണ് കമല്ഹാസന് ജോഡോ യാത്രയില്‍ പങ്കെടുക്കുന്നത്. ജനാധിപത്യത്തെ സംരക്ഷിക്കുന്നതിനായാണ് ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കുന്നതെന്ന് മക്കള്‍ നീതി മയ്യം വൈസ് പ്രസിഡന്റ് എജി മൗര്യ വ്യക്തമാക്കി. അതേസമയം, ലോക്സഭാ തിരഞ്ഞെടുപ്പില്‍ മക്കള്‍ നീതി മയ്യം കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കുന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്നും മൗര്യ പറഞ്ഞു.
Post Your Comments