കൽപ്പറ്റ: മദ്യശാലകളിൽ കർശന പരിശോധനയുമായി എക്സൈസ് വകുപ്പ് രംഗത്ത് . എക്സൈസ് വകുപ്പ്തെരഞ്ഞെടുപ്പ് സമയം വിദേശമദ്യശാലകളിലും കള്ളുഷാപ്പുകളിലും കർശന പരിശോധനകൾ നടത്തുമെന്ന് വ്യക്കതമാക്കി. പരിശോധനാ സംഘത്തെ നിരന്തരം മാറ്റിയാവും പ്രവർത്തനങ്ങൾ നടത്തുക.
സ്റ്റോക്ക് നിലവാരം വിദേശമദ്യശാലകളിൽ ഉറപ്പുവരുത്തി ലേബലുകൾ വിശദ പരിശോധനയ്ക്ക് വിധേയമാക്കും. സാംപിളുകൾ രാസപരിശോധനയ്ക്ക് അയക്കാനും നടപടിയുണ്ടാവും. സാംപിൾ ശേഖരിച്ച്ഷാപ്പുകളിലെത്തുന്ന കള്ള് വ്യാജനല്ലെന്ന് ഉറപ്പുവരുത്താൻ പരിശോധനയ്ക്ക് അയക്കും. കള്ളുഷാപ്പിലെ സ്റ്റോക്ക് രജിസ്റ്റർ, ചെത്ത് ലൈസൻസ് പെർമിറ്റ്, ചെത്തുകാരുടെ പാസ്ബുക്ക് എന്നിവയും പരിശോധിക്കും.
വിതരണത്തിന് ആവശ്യമായ വിദേശമദ്യം ലഭ്യമാണോയെന്നു പരിശോധിച്ച് വിവരം യഥാസമയംസർക്കിൾ ഇൻസ്പെക്ടർമാർ തങ്ങളുടെ അധികാര പരിധിയിലെ ഷോപ്പുകളിൽ ഡെപ്യൂട്ടി കമ്മീഷണർക്കു കൈമാറും. വിതരണത്തിന് തയാറായ മദ്യത്തിന്റെ സാംപിൾ കുപ്പികൾ വില അടയാളപ്പെടുത്തിയ പ്രൈസ് ടാഗ് ഉൾപ്പെടെ റാക്കിൽ സൂക്ഷിക്കണമെന്നു ഡെപ്യൂട്ടി കമ്മീഷണർ നിർദേശിച്ചു.
Post Your Comments