തിരുവനന്തപുരം: ബ്രൂവറിയില്‍ വീണ്ടും വിവാദം ശക്തമാകുന്നു. പ്രാഥമിക അനുമതിക്കായി കമ്പനികളില്‍ നിന്ന് എക്‌സൈസ് മന്ത്രിയുടെ ഓഫീസ് വന്‍തുക കോഴവാങ്ങിയെന്നാാണ് ആരോപണം. ഇതിനായി മ്ന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് നിര്‍ദ്ദേശം നല്‍കിയിരുന്നതായും സൂചനയുണ്ട്. കൂടാതെ ഇതിന് വന്‍തുക പ്രതിഫലം കൈപ്പറ്റിയിട്ടുണ്ടെന്നാണ് ആരോപണം.
19 വര്‍ഷമായി പുതിയ ഡിസ്റ്റിലറികളും ബ്രൂവറികളും അനുവദിച്ചിരുന്നില്ല. ഇതുപ്രകാരം എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് നേരിട്ട് ലഭിച്ച അപേക്ഷകള്‍ ആദ്യഘട്ടത്തില്‍തന്നെ നിരസിക്കേണ്ടതായിരുന്നു. എന്നാല്‍ അപേക്ഷകള്‍ സ്വീകരിച്ച് പ്രാരംഭനടപടികള്‍ ആരംഭിക്കാനായിരുന്നു ഉദ്യോഗസ്ഥര്‍ക്ക് കിട്ടിയ നിര്‍ദ്ദേശം. അതേസമയം അബ്കാരി നിയമപ്രകാരം അപേക്ഷ സ്വീകരിക്കാന്‍ തടസ്സമില്ല. അതുകൊണ്ട് അപേക്ഷവാങ്ങി റിപ്പോര്‍ട്ട് സഹിതം സര്‍ക്കാരിലേക്ക് അയക്കാനാണ് നിര്‍ദേശിച്ചത്. കൂടാതെ എല്‍ഡിഎഫ്
സര്‍ക്കാര്‍ അധികാരത്തില്‍വന്നതിനു തൊട്ടുപിന്നാലെ ഡിസ്റ്റിലറി നല്‍കാനുള്ള നീക്കങ്ങളും ആരംഭിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിലടക്കം ഒന്നിലധികം സെറ്റ് അപേക്ഷകളാണ് പലരും നല്‍കിയത്്. പിന്നീട അപേക്ഷകളെല്ലാം എക്‌സൈസ് കമ്മിഷണര്‍ക്ക് കൈമാറി.
അപേക്ഷകര്‍ക്ക് ഡിസ്റ്റിലറി, ബ്രൂവറി യൂണിറ്റുകള്‍ സ്ഥാപിക്കാന്‍ ശേഷിയുണ്ടോ എന്ന് മാത്രമാണ് അന്വേഷിക്കാന്‍ ആവശ്യപ്പെട്ട്, അപേക്ഷകളില്‍ കര്‍ശന അന്വേഷണം നടക്കുന്നത് ഒഴിവാക്കാന്‍ ഇടപെടലുണ്ടായതായാണ് റിപ്പോര്‍്ട്ട്്. ഒരു അപേക്ഷ മന്ത്രിയുടെ ഓഫീസില്‍ ഏഴുമാസത്തോളം തീരുമാനമെടുക്കാതെ സൂക്ഷിച്ചിരുന്നു. എന്നാല്‍ ഉദ്ദേശിച്ച പ്രതിഫലം ലഭിക്കില്ലെന്ന് കണ്ടതോടെ ഫയല്‍ പൂഴ്ത്തിയതാണെന്നാണ് ആരോപണം.
Post Your Comments