പാലക്കാട്•വനത്തിനുള്ളില്‍ കഞ്ചാവ് കൃഷി കണ്ടെത്താന്‍ ശ്രമിച്ച എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗിനെതിരെ വനംവകുപ്പ് കേസെടുത്തു. എന്തിനെന്നല്ലേ? വനത്തിനുള്ളില്‍ കഞ്ചാവ് കണ്ടെത്താന്‍ ഡ്രോണ്‍ ഉപയോഗിച്ചതിനാണ് നടപടി. സംഭവത്തില്‍ വനം വകുപ്പ് എക്‌സൈസ് വകുപ്പിനെതിരെ കേസെടുത്തു.
കഴിഞ്ഞ ജൂലൈ 25 നാണ് എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗിന്റെ നേതൃത്വത്തില്‍ ഡ്രോണ്‍ ഉപയോഗിച്ച് നിരീക്ഷണം നടത്തിയത്. വനത്തിനുള്ളില്‍ പരിശോധന നടത്തുന്നതിന് പാലക്കാട് നിന്ന് ഡ്രോണ്‍ വാടകയ്ക്ക് എടുത്താണ് എക്‌സൈസ് സംഘമെത്തിയത്. പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് അല്‍പ്പ സമയത്തിന് ശേഷം ഡ്രോണ്‍ ഉപയോഗം അവസാനിപ്പിച്ച് സംഘം മടങ്ങി. എന്നാല്‍ ഇക്കാര്യം ജീവനക്കാര്‍ വഴി വനംവകുപ്പ് അറിഞ്ഞു. തുടര്‍ന്നാണ് എക്സൈസ് സംഘത്തിനെതിരെ കേസെടുത്തത്.
Post Your Comments