തിരുവനന്തപുരം: ‘എഴുത്തോല’ പുരാരേഖ വകുപ്പിന്റെ പുതിയ വാട്സാപ്പ് ഗ്രൂപ്പ് ആരംഭിക്കും, നിരവധി ചരിത്രങ്ങള്‍ പറയാനുള്ള കേരളത്തിന്റെ അറിയപ്പെടാത്ത ചരിത്രങ്ങള്‍ തേടി ഒരു വാട്‌സ് ആപ്പ് ഗ്രൂപ്പ് എന്നതാണ് ലക്ഷ്യം.
കേരളത്തിലെ എല്ലാ പ്രാദേശികമായ വിവരങ്ങളും സമാഹരിക്കാനാണ് ലക്ഷ്യം. എല്ലാ ജില്ലകളിലും ‘എഴുത്തോല’ വാട്‌സ് ആപ്പ് ഗ്രൂപ്പ് ആരംഭിക്കുന്നത്. സ്‌കൂളുകള്‍ കേന്ദ്രീകരിച്ചായിരിക്കും ഗ്രൂപ്പിന്റെ പ്രവര്‍ത്തനം. പുരാരേഖ വകുപ്പിന്റെ ജില്ലാ കോ ഓര്‍ഡിനേറ്റര്‍മാരായിരിക്കും ഗ്രൂപ്പിന്റെ അഡ്മിന്‍. ഒരു ജില്ലയിലെ ഗ്രൂപ്പില്‍ ലഭിക്കുന്ന വിവരങ്ങള്‍ ബാക്കി ജില്ലകളിലെ ഗ്രൂപ്പിലേക്കും കൈമാറും. എല്ലാ ജില്ലകളിലും ഒരേ പേരിലായിരിക്കും ഗ്രൂപ്പ് ഉണ്ടാവുക. അവയെ തിരിച്ചറിയാന്‍ വ്യത്യസ്തമായ നിറങ്ങളും കോഡുകളും ഉണ്ടാകും.
ഇതിലൂടെ പ്രാദേശികമായ ചരിത്രരേഖകള്‍ കണ്ടെത്തുക, പ്രാദേശികമായ ചരിത്രം രേഖപ്പെടുത്തുക എന്നിവയാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. ഹെറിറ്റേജ് ക്ലബ് അംഗങ്ങള്‍ക്ക് ആവശ്യമായ പരിശീലനവും നല്‍കും. ക്ലബിലെ അംഗങ്ങള്‍ , വിദ്യാര്‍ഥികള്‍, അധ്യാപകര്‍ , ജില്ലയിലെ ചരിത്രകാരന്‍മാര്‍ തുടങ്ങി പരമാവധി ആളുകളെ ഉള്‍പ്പെടുത്തിയാകും ഗ്രൂപ്പ് ആരംഭിക്കുക. ഓരോ ക്ലബും ചെയ്യുന്ന പ്രവര്‍ത്തനം ഈ ഗ്രൂപ്പ് വഴി കൈമാറാനും സാധിക്കും. ചരിത്ര രേഖകളുമായി ബന്ധപ്പെട്ട് വിപുലമായ ശൃംഖല ഇത്തരത്തില്‍ രൂപീകരിക്കാന്‍ കഴിയും.
ഓരോ പ്രദേശത്തിന്റെയും അറിയപ്പെടാത്ത ചരിത്രം പുരാരേഖാവകുപ്പിന് ലഭിക്കുന്നതിനും എല്ലാവരിലേക്കും ഇത്തരം വിവരങ്ങള്‍ എത്തിക്കാനും ഗ്രൂപ്പ് വഴി കഴിയും. 14 ജില്ലയിലെയും ഗ്രൂപ്പുകള്‍ ഏകോപിപ്പിക്കാന്‍ പുരാരേഖ വകുപ്പിന്റെ തന്നെ ഒരുദ്യോഗസ്ഥന്‍ ഉണ്ടാകും.
Post Your Comments