
തെന്മല: ഡ്രൈ ഡോക്ക്; പരിശോധന പൂർത്തിയായബോട്ടുകൾ പരപ്പാർ തടാകത്തിലിറക്കി .കൂടാതെ ഇനി ബോട്ടിനുള്ളിലെ അറ്റകുറ്റപ്പണി നടക്കും.
സഞ്ചാരികൾക്കായിഅടുത്തമാസം മുതൽ സഞ്ചാരികൾക്കായി 2 ബോട്ടുകളും ഓടിത്തുടങ്ങും. തുറമുഖ വകുപ്പിന്റെ ചീഫ് സർവയറും റജിസ്ട്രേഷൻ അതോറിറ്റി ഉദ്യോഗസ്ഥനും പരിശോധന നടത്തിയ ശേഷം കരയിൽ വച്ചുതന്നെ ബോട്ടിനടിയിൽ ചായം പൂശി. ക്രെയിനിന്റെ സഹായത്തോടെയാണ് ബോട്ടുകൾ കരയിൽ കയറ്റി വച്ചത്.
കൂടാതെ തുറമുഖ വകുപ്പ് ഉൾവശത്തെ പണി പൂർത്തിയാക്കിയ ശേഷം ഓടുവാനുള്ള സർട്ടിഫിക്കറ്റ് നൽകും. ഫിറ്റ്നസിന്റെ കാലാവധി കഴിഞ്ഞതിനാൽ ശെന്തുരുണി, പാലരുവി എന്നീ ബോട്ടുകൾ സവാരി നിർത്തിയിരുന്നു.
Post Your Comments