ന്യൂ ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഒരവസരം കൂടി അലഭിച്ചാൽ പാക്കിസ്ഥാന്റെ ഭൂപടം അദ്ദേഹം മാറ്റി വരയ്ക്കുമെന്ന് കേന്ദ്രമന്ത്രി മഹേഷ് ശര്‍മ്മ. ‘അടുത്ത അഞ്ച് വര്‍ഷം കൊണ്ട് അദ്ദേഹം നമ്മുടെ രാജ്യത്തിന്റെ വിധി തന്നെ മാറ്റി എഴുതും. ഇന്ത്യയുടെ ഭൂപടം മാത്രമല്ല, പാകിസ്ഥാന്റെ ഭൂപടവും അദ്ദേഹം മാറ്റിയെഴുതും, സിംഹത്തിന് തുല്യനായ നമ്മുടെ പ്രധാനമന്ത്രി കരുത്തനായി തന്നെ നിലനില്‍ക്കുകയാണ്. ‘ ശര്‍മ്മ പറഞ്ഞു. അതെ സമയം കോൺഗ്രസിനെയും നെഹ്‌റു കുടുംബത്തെയും അദ്ദേഹം വിമർശിച്ചു.
‘ നെഹ്‌റു കുടുംബം ഈ രാജ്യത്തിന് വേണ്ടി ഒന്നുംതന്നെ ചെയ്തിട്ടില്ല. തനിക്ക് പ്രധാനമന്ത്രിയാകണമെന്നാണ് ‘പപ്പു’ പറയുന്നത്. അഖിലേഷ് യാദവിനും, മായാവതിക്കും ശേഷം ‘പപ്പു’ വന്നിരിക്കുകയാണ്, കൂടെ പപ്പുവിന്റെ പപ്പി’യും രംഗപ്രവേശം ചെയ്തിട്ടുണ്ട്. ഇതിന് മുന്‍പ് അവര്‍ ഇന്ത്യയുടെ പുത്രിയല്ലായിരുന്നോ? അവര്‍ കോണ്‍ഗ്രസിന്റെ പുത്രി അല്ലായിരുന്നോ? അവര്‍ സോണിയാ ഗാന്ധിയുടെ പുത്രി അല്ലായിരുന്നോ? പുതിയതായി എന്താണ് അവര്‍ ജനങ്ങള്‍ക്ക് നല്‍കാന്‍ പോകുന്നത്?’ മഹേഷ് ശര്‍മ്മ ചോദിച്ചു.
ഓരോ ഇലക്ഷനും പ്രിയങ്കയെ ഇറക്കുന്നതിനെയും മഹേഷ് ശർമ്മ പരിഹസിച്ചു. ഇലക്ഷൻ വരുമ്പോൾ പല നേതാക്കളെയും കാണും, ഇലക്ഷൻ കഴിയുമ്പോൾ ഇവരെ കാണാനും സാധിക്കില്ലെന്നും ശർമ്മ പറഞ്ഞു.
Post Your Comments