ബംഗാള്‍: ബംഗാളിനെ പ്രശ്നബാധിത സംസ്ഥാനമായി കണക്കാക്കി ഓരോ ബൂത്തിലും കേന്ദ്രസേനയെ നിയോഗിക്കണമെന്ന് ബിജെപി. തൃണമൂല്‍ പ്രവര്‍ത്തകര്‍ സംസ്ഥാന വ്യാപകമായി ബൂത്തുകള്‍ പിടിച്ചെടുക്കാന്‍ സാധ്യതയുണ്ടെന്നും അവര്‍ ആരോപിക്കുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ തൃണമൂൽ ഗുണ്ടകൾ വോട്ടു പെട്ടിയും മറ്റും എടുത്തു കൊണ്ടുപോയതും പല ബൂത്തുകളിലും അക്രമം അഴിച്ചു വിടുകയും വോട്ടു ചെയ്യാനെത്തുന്നവരെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന സാഹചര്യമായിരുന്നു.
കൂടാതെ അക്രമ സംഭവങ്ങളിൽ നിരവധിപേർ കൊല്ലപ്പെടുകയും ചെയ്തിരുന്നു. ഇതിനെ തുടർന്നാണ് ബിജെപി സുരക്ഷ ആവശ്യപ്പെട്ടത്. എന്നാല്‍, സംസ്ഥാനത്തു ക്രമസമാധാനം തകരാറിലാണെന്നു വരുത്താനുള്ള തന്ത്രമാണിതെന്നാണു മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ പക്ഷം.എന്നാൽ കഴിഞ്ഞ കാല അനുഭവങ്ങൾ മുൻനിർത്തി തൃണമൂലിന്റെ എതിര്‍പ്പ് അവഗണിച്ചു പ്രശ്ന സാധ്യത മേഖലകളിലേക്ക് അര്‍ധ സൈനിക വിഭാഗങ്ങളെ തിരഞ്ഞെടുപ്പു കമ്മിഷന്‍ നിയോഗിച്ചു കഴിഞ്ഞു. അതെ സമയം ഓരോ ബൂത്തിലും കേന്ദ്രസേനയെ നിയോഗിക്കുന്നതിനെക്കുറിച്ചു കമ്മിഷന്‍ പ്രതികരിച്ചിട്ടില്ല
Post Your Comments