ന്യൂ ഡൽഹി : വിവിവിധ സംസ്ഥാനങ്ങളിൽ ബിജെയുടെ ഓപ്പറേഷൻ ലോട്ടസ് പ്രവർത്തികമായപ്പോൾ ഇന്ന് മാത്രം ബിജെപിയിൽ ചേർന്നത് പ്രമുഖരായ 4 നേതാക്കൾ. പശ്ചിമ ബംഗാളിൽ സിപിഎം എം.എല്‍.എയും പുറത്താക്കപ്പെട്ട തൃണമൂല്‍ എം.പിയും കോൺഗ്രസ് എം എൽ എ ദലാൽ ചന്ദ്രയും ബിജെപിയില്‍ ചേര്‍ന്നു. സിപിഎം എംഎല്‍എ ഖാഹന്‍ മുര്‍മുവും തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കപ്പെട്ട അനുപം ഹസ്രയുമാണ് ഇന്ന് ബിജെപിയില്‍ ചേര്‍ന്നത്. മഹാരാഷ്ട്രയിലെ പ്രതിപക്ഷ നേതാവ് രാധാകൃഷ്ണ വിഖേ പാട്ടീലിൻറെ മകൻ സുജയ് വിഖേ പാട്ടീൽ ഇന്ന് ബിജെപിയിൽ ചേർന്നത് കോൺഗ്രസിനെയും ഇതര പ്രതിപക്ഷ പാർട്ടികളെയും ഞെട്ടിച്ചിരുന്നു.
രണ്ടു ദിവസം മുൻപ് ഗുജറാത്തിൽ കൂട്ടത്തോടെ എം എൽ എ മാർ ബിജെപിയിലേക്ക് ചേക്കേറിയിരുന്നു. കർണാടകയിലെ സ്ഥിതിയും വ്യത്യസ്തമല്ല. കോൺഗ്രസ് എംഎൽഎമാരും മുതിർന്ന നേതാക്കളും ബിജെപിയിലേക്ക് ചേർന്ന്. രാജ്യത്ത് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം ബി.ജെ.പി സര്‍ക്കാരിനെതിരെ ശക്തമായ പ്രചാരണം നടത്തുന്ന സാഹചര്യത്തിലാണ് പ്രതിപക്ഷ നിരയിലുള്ള പലരും ബിജെപിയിലേക്കെത്തുന്നത്. ദേശീയ തലത്തിൽ ഒരുപാട് പിന്നോട്ട് പോയ കോൺഗ്രസ്സ് ഇപ്പോഴും ചെറുപാർട്ടികളോട് കാട്ടുന്ന വല്ല്യേട്ടൻ നയം അവർക്ക് കനത്ത തിരിച്ചടിയാണ് കൂട്ടുകക്ഷി രാഷ്ട്രീയത്തിൽ നൽകുന്നത്.
ഉത്തർപ്രദേശിൽ എൻഡിഎ സഖ്യകക്ഷിയായിരുന്ന അപ്നാദളുമായി നിലവിലുണ്ടായിരുന്ന തർക്കങ്ങളും അവസാനനിമിഷത്തിൽ പറഞ്ഞു തീർത്ത് തിരഞ്ഞെടുപ്പിന് തങ്ങൾ പരിപൂർണ്ണ സജ്ജരാണെന്ന് വിളംബരം ചെയ്യുകയാണ് ഭാരതീയ ജനതാ പാർട്ടി.മമതാ ബാനർജിയും ചന്ദ്രബാബു നായിഡുവും കോൺഗ്രസ്സിന് പിന്തുണ അറിയിക്കുന്നുണ്ടെങ്കിലും സഖ്യം രൂപീകരിക്കുന്ന കാര്യത്തിൽ നയപരമായ ചർച്ചകൾ ഒന്നും നടക്കുന്നില്ല.
രാഹുൽഗാന്ധിയുടെ നേതൃത്വം അംഗീകരിക്കാൻ ഇപ്പോഴും പ്രതിപക്ഷത്തെ പല പ്രമുഖ പാർട്ടികളും വിമുഖത കാട്ടുകയാണ്. ഇത് കോൺഗ്രസ്സിന് തലവേദന സൃഷ്ടിക്കുന്നുണ്ട്. എന്നാൽ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൻ കീഴിൽ വ്യക്തമായ ആസൂത്രണത്തോടെ എൻഡിഎ സഖ്യം മുന്നേറുന്ന കാഴ്ചയാണ് ഹിന്ദി മേഖലയിൽ പ്രകടമാകുന്നത്.
Post Your Comments