സിനദിന്‍ സിദാന് പരിശീലക സ്ഥാനത്ത് തിരിച്ചെത്തിയ ആദ്യ മത്സരത്തില്‍ റയല്‍ മാഡ്രിഡിന് തകര്‍പ്പന്‍ ജയം.റയല്‍ മാഡ്രിഡിനൊപ്പം ചാമ്പ്യന്‍സ് ലീഗില്‍ തുടര്‍ച്ചയായ മൂന്ന് തവണ കിരീടം ഉയര്‍ത്തിയ സിദാന് കഴിഞ്ഞ സീസണിനൊടുവിലാണ് മാഡ്രിഡ് വിട്ടത്. സിദാന് പകരക്കാരനായി ലോപെറ്റെയിയും സൊളാരിയും വന്നെങ്കിലും റയലിനെ പഴയ പ്രതാപത്തിലേക്ക് ഉയര്‍ത്താനായിരുന്നില്ല. സെല്‍റ്റ ഡി വിഗോയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി. മറ്റൊരു മത്സരത്തില്‍ അത്ലെറ്റിക്കോ മാഡ്രിഡിനെ അത്ലെറ്റിക് ബില്‍ബാവോ 2-0ന് പരാജയപ്പെടുത്തി.
ഗോളുകളൊന്നും പിറക്കാതിരുന്ന ആദ്യ പകുതിക്ക് ശേഷം 62ാം മിനിറ്റില്‍ ഇസ്കോയാണ് റയലിന് ആദ്യ ഗോള്‍ സമ്മാനിച്ചത്. 77ാം മിനിറ്റില്‍ ഗാരേത്ത് ബെയ്ലും വലകുലുക്കിയതോടെ ഗോള്‍ പട്ടിക പൂര്‍ണമായി.അതേസമയം, അത്ലെറ്റിക് ബില്‍ബാവോയോട് ഏറ്റുമുട്ടിയ അത്റ്റിക്കോ മാഡ്രിഡിന് രണ്ട് ഗോളിന്റെ തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നു. മാറ്റങ്ങളുമായാണ് സെല്‍റ്റ വിഗോയ്ക്കെതിരെ സിദാന് ടീമിനെ ഇറക്കിയത്. കോര്‍ട്ടോയ്ക്ക് പകരക്കാരനായി കൈലിയര് നവാസ് തിരിച്ചെത്തി. സിദാന്റെ രണ്ടാം വരവോടെ ടീമില്‍ ഇടം നേടിയ ഇസ്കോയും നവാസും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഇന്നത്തെ ജയത്തോടു കൂടി സിറ്റി റൈവല്‍സായ അത്ലറ്റികോ മാഡ്രിഡിന് രണ്ടു പോയന്റ് പിന്നിലായി മൂന്നാം സ്ഥാനത്താണ് റയല്‍ മാഡ്രിഡ് ഇപ്പോള്‍.
Post Your Comments