ന്യൂ ഡല്‍ഹി: ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിയുമായി സഖ്യ സാധ്യത തേടി വീണ്ടും കോണ്‍ഗ്രസ്. പാര്‍ട്ടി നടത്തിയ സര്‍വ്വേയുടെ അടിസ്ഥാനത്തിലാണ് പുതിയ നീക്കം. ഡല്‍ഹിയില്‍ വരുന്ന തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് 35 ശതമാനം വോട്ട് ലഭിക്കാനിടയുണ്ടെന്നാണ് സര്‍വേ പറയുന്നത്.
ആം ആദ്മിക്ക് 28 ശതമാനം വോട്ടും കോണ്‍ഗ്രസിന് 22 ശതമാനം വോട്ടുമാണ് ലഭിക്കുക എന്ന സര്‍വ്വേയുടെ അടിസ്ഥാനത്തിലാണ് ഈ നീക്കം. അതേസമയം, ഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷ ഷീല ദീക്ഷിതുമായി ഡല്‍ഹിയുടെ ചുമതലയുള്ള പി.സി ചാക്കോ കൂടിക്കാഴ്ച നടത്തുകയും വോട്ട് ബാങ്ക് സര്‍വ്വേ ഫലവും എഎപിയുമായുള്ള സഖ്യം സംബന്ധിച്ച് മുതിര്‍ന്ന നേതാക്കളുടെ അഭിപ്രായം അറിയിക്കുകയും ചെയ്തു.
ഡല്‍ഹി യൂണിറ്റിലെ മറ്റ് നേതാക്കളുമായും പി.സി ചാക്കോ കൂടിക്കാഴ്ച നടത്തി. എഎപിയുമായുള്ള സഖ്യ ചര്‍ച്ചകള്‍ മുന്നോട്ടു കൊണ്ടുപോകുന്നതിന് എല്ലാവര്ക്കും സമ്മതമാണെന്നാണ് അറിയിച്ചിട്ടുള്ളത്. മുതിര്‍ന്ന നേതാക്കളായ ഗുലാംനബി ആസാദും അഹമ്മദ് പട്ടേലും എഎപി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിനെ കണ്ടു. ഡല്‍ഹിയിലും ഹരിയാനയിലും സഖ്യം സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്.
Post Your Comments