Latest NewsKerala

തൃശൂര്‍ പൂരം വെടിക്കെട്ട് : വെടിക്കെട്ട് നിയന്ത്രണം നീക്കണമെന്നാവശ്യവുമായി സുപ്രീംകോടതിയിലേയ്ക്ക്

തൃശൂര്‍ : തൃശൂര്‍ പൂരത്തിന് ഒരു മാസം ശേഷിയ്‌ക്കെ തൃശൂര്‍ പൂരത്തിനുള്ള വെടിക്കെട്ടിനുള്ള പടക്ക നിയന്ത്രണം നീക്കാന്‍ ദേവസ്വം സുപ്രീംകോടതിയെ സമീപിച്ചു. പൂരത്തിലെ പ്രധാന പങ്കാളിയായ തിരുവമ്പാടി ദേവസ്വമാണ് നപടക്ക നിയന്ത്രണം നീക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത്. കഴിഞ്ഞ ഒക്ടോബറിലെ വിധിയില്‍ ഭേദഗതിയും ഇളവും ആവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കിയത്.

വന്‍ശബ്ദമുണ്ടാക്കുന്ന പടക്കങ്ങള്‍ ഉപയോഗിക്കാന്‍ അനുമതി വേണം. ബേരിയം രാസവസ്തു ഉപയോഗിച്ച് ഉള്ള പടക്കങ്ങള്‍ ഉപയോഗിക്കാന്‍ അനുമതി വേണമെന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെടുന്നു.

സമയനിയന്ത്രണത്തിലും ഇളവ് വേണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഈമാസം ഇരുപത്തിയേഴിന് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് ഹര്‍ജി പരിഗണിക്കും

shortlink

Related Articles

Post Your Comments

Related Articles


Back to top button