കോട്ടയം : ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കന്യാസ്ത്രീയെ പീഡിപ്പിച്ച സംഭവത്തിൽ സാക്ഷിയായ സിസ്റ്റർ ലിസി വടക്കേയിലിനെ മഠത്തിൽ പീഡിപ്പിക്കുന്ന വിവരം പുറത്തുവന്നതോടെ പ്രതിഷേധം കടുപ്പിച്ച് കന്യസ്ത്രീകൾ. കുറ്റപത്രം ഉടൻ സമർപ്പിച്ചില്ലെങ്കിൽ തെരുവിലിറങ്ങുമെന്ന് കന്യാസ്ത്രീകൾ വ്യക്തമാക്കി.
അതേസമയം കുറ്റപത്രം ഉടൻ സമർപ്പിക്കുമെന്ന് കോട്ടയം എസ്പി കന്യാസ്ത്രീകൾക്ക് ഉറപ്പുനൽകി.കന്യാസ്ത്രീയെ പീഡിപ്പിച്ച സംഭവത്തിൽ സാക്ഷിയായ സിസ്റ്റർ ലിസി വടക്കേയിൽ മഠത്തിനുളിൽ മാനസിക പീഡനം അനുഭവിക്കുന്നുവെന്ന് വെളിപ്പെടുത്തിയിരുന്നു. മഠം അധികാരികൾ മൊഴി മാറ്റത്തിന് സമ്മർദ്ദം ചെലുത്തുന്നുവെന്നും തന്നെ മാനസിക രോഗിയാക്കാൻ ശ്രമിക്കുന്നുവെന്നും സിസ്റ്റർ ലിസി പറഞ്ഞു.
ഭക്ഷണവും മരുന്നും നൽകുന്നില്ലെന്നും തിരുവസ്ത്രം ഉപേക്ഷിച്ച് പുറത്തുപോകാനും മഠം അധികാരികൾ ലിസിയോട് പറഞ്ഞു. മഠത്തിനുള്ളിൽ തടങ്ക ജീവിതമാണെന്നും ജീവന് ഭീഷണിയുണ്ടെന്നും സിസ്റ്റർ വെളിപ്പെടുത്തി. ബിഷപ്പ് പീഡിപ്പിച്ച വിവരം ഇരയായ കന്യാസ്ത്രീ ആദ്യം പറഞ്ഞത് സിസ്റ്റർ ലിസി വടക്കേയിലിനോടായായിരുന്നു
Post Your Comments