Latest NewsKeralaIndia

തെരഞ്ഞെടുപ്പിൽ വിശ്വാസങ്ങളെ തകർക്കുന്നവർക്കെതിരെ നിലപാട് സ്വീകരിക്കാൻ എൻഎസ്എസ് ആഹ്വാനം

സംസ്ഥാന സർക്കാരിന്റെ വിശ്വാസികൾക്കെതിരായ നിലപാടിൽ കടുത്ത അതൃപ്തിയായിരുന്നു എൻഎസ്എസിന്.

ചങ്ങനാശ്ശേരി: ലോക്സഭാ തെരഞ്ഞെടുപ്പിൽ നിലപാട് വ്യക്തമാക്കി എൻഎസ്എസ്. ആചാരാനുഷ്ടാനങ്ങളെ തകർക്കാനുള്ള നീക്കത്തിനെതിരെ രാഷ്ട്രീയത്തിന് അതീതമായി നിലപാട് സ്വീകരിക്കണമെന്ന് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ പറഞ്ഞു.ശബരിമല യുവതീ പ്രവേശന വിഷയത്തിൽ തുടക്കം മുതൽ വിശ്വാസികൾക്കൊപ്പമായിരുന്നു എൻഎസ്എസ്. സംസ്ഥാന സർക്കാരിന്റെ വിശ്വാസികൾക്കെതിരായ നിലപാടിൽ കടുത്ത അതൃപ്തിയായിരുന്നു എൻഎസ്എസിന്.

‘ഏതെങ്കിലും കക്ഷിയോട് ചേരാനോ അവരുടെ സ്ഥാനാർഥി നിർണയത്തിൽ ഇടപെടാനോ എൻ എസ് എസിന് ഉദ്ദേശം ഇല്ല. ഈശ്വര വിശ്വാസം നിലനിർത്താൻ എൻഎസ്എസ് പ്രതിജ്ഞാബദ്ധമാണ്.അതിനാൽ ഈശ്വര വിശ്വാസവും ആചാര അനുഷ്ടാനങ്ങളും തകർക്കാൻ ഉള്ള നീക്കത്തിന് എതിരെ രാഷ്ട്രീയത്തിന് അതീതമായി നിലപാട് സ്വീകരിക്കുക സ്വാഭാവികമാണെന്നും’ ജി സുകുമാരൻ നായർ അറിയിച്ചു.പ്രസ്‌താവനയിലൂടെ ആണ് അദ്ദേഹം നിലപാട് പ്രഖ്യാപിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button