ലണ്ടൻ: നീരവ് മോദി ലണ്ടനിലെത്തിയത് ബ്രിട്ടീഷ് സർക്കാർ നൽകുന്ന ഗോൾഡൻ വിസയിലെന്ന് റിപ്പോർട്ടുകൾ .
നിക്ഷേപകർക്ക് ബ്രിട്ടീഷ് സർക്കാർ നൽകുന്നതാണ് ഗോൾഡൻ വിസ. ബ്രിട്ടീഷ് സർക്കാർ വൃത്തങ്ങളാണ് വിവരം പുറത്തുവിട്ടത്. നീരവിന്റെ ഇന്ത്യൻ പാസ്പോർട്ട് ആധാരമാക്കിയാണ് വിസ നൽകിയത്.
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് 2018 ജനുവരി മുതൽ രാജ്യംവിട്ട നീരവ് മോദിയെ സാമ്പത്തിക കുറ്റവാളിയായി പ്രഖ്യാപിച്ചിരുന്നു. അേതസമയം, നീരവ് എപ്പോഴാണ് ലണ്ടനിലെത്തിയതെന്ന് കണ്ടെത്താനായിട്ടില്ല. ന്യൂയോർക്കിൽനിന്ന് ലണ്ടനിലേക്ക്ഫെബ്രുവരി അവസാനത്തോടെ കടക്കുകയായിരുന്നുവെന്നാണ് അധികൃതർ നൽകുന്ന സൂചന.
ഫെബ്രുവരിയിൽ നീരവിന്റെ പാസ്പോർട്ട് റദ്ദാക്കിയിരുന്നു. എന്നാൽ, പാസ്പോർട്ട് റദ്ദാക്കിയത് ഗോൾഡൻ വിസയെ ബാധിക്കില്ല. ഗോള്‍ഡന്‍ വിസ പദ്ധതി 2008 മുതലാണ് ഗോള്‍ഡന്‍ വിസ പദ്ധതി ബ്രിട്ടന് തുടങ്ങിയത്.
Post Your Comments