Latest NewsIndia

‘ഞാനും കാവൽക്കാരനാണ്’ സോഷ്യൽ മീഡിയയിൽ തരംഗമായി ബിജെപിയുടെ ക്യാംപെയ്ൻ

ചൌക്കീദാർ ചോർ ഹേ എന്ന പേരിൽ നേരത്തെ കോൺഗ്രസ് ക്യാംപെയ്ൻ ആരംഭിച്ചിരുന്നു.

ന്യൂഡൽഹി: നവമാദ്ധ്യമങ്ങളിൽ വൻ തരംഗമായി ബിജെപിയുടെ തെരഞ്ഞെടുപ്പ് ക്യാംപെയ്ൻ. ‘ഞാനും കാവൽക്കാരനാണ്’ എന്ന പേരിൽ പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിച്ച ക്യാംപെയ്ൻ ട്വിറ്ററിൽ ട്രെൻഡിങ് ആണ്.ഇതിനോടകം മൂന്നര ലക്ഷത്തിലധികം ട്വീറ്റുകളാണ് ഈ ഹാഷ് ടാഗിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ചൌക്കീദാർ ചോർ ഹേ എന്ന പേരിൽ നേരത്തെ കോൺഗ്രസ് ക്യാംപെയ്ൻ ആരംഭിച്ചിരുന്നു.

ഇതിന് മറുപടിയുമായാണ് ബിജെപിയുടെ പുതിയ ക്യാംപെയ്ൻ. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലും സമാനമായി കോൺഗ്രസ് മോദിക്കെതിരെ ഉപയോഗിച്ച ചായക്കാരൻ പരാമർശം ബിജെപി പ്രചാരണ ആയുധമാക്കിയിരുന്നു.. സമൂഹത്തിലെ അഴിമതിക്കും, തിന്മക്കും, സാമൂഹിക അനാചാരങ്ങള്‍ക്കും എതിരെ പോരാടുന്ന ഓരോ വ്യക്തിയും കാവല്‍ക്കാരാണ്.

രാജ്യപുരോഗതിക്കായി പ്രയത്‌നിക്കുന്ന ഓരോരുത്തരും കാവല്‍ക്കാരാണ്. ഇന്ന് ഓരോ ഇന്ത്യക്കാരനും താനൊരു കാവല്‍ക്കാരനാണെന്ന് പറയുന്നു’ വെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. ഇതിനു ചുവടുപിടിച്ച് സോഷ്യൽ മീഡിയയിൽ പലരും പ്രൊഫൈൽ കാമ്പയിനും നടത്തുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button