![](/wp-content/uploads/2019/03/modi19.jpg)
ന്യൂഡല്‍ഹി: കാവല്‍ക്കാരന്‍ കള്ളനാണെന്ന പ്രചാരണം രാജ്യത്തിന് തന്നെ അപകടമാണെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയിലെ സെക്യൂരിറ്റി ഗാര്‍ഡുമാരുടെ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 25 ലക്ഷം സെക്യൂരിറ്റി ഗാര്‍ഡുമാരെയാണ് പ്രധാനമന്ത്രി ഓഡിയോ കോണ്‍ഫറന്‍സ് വഴി അഭിസംബോധന ചെയ്‌തത്. രാജ്യത്തെ മുഴുവന്‍ കാവല്‍ക്കാരോടും ഞാൻ ക്ഷമ ചോദിക്കുകയാണ്. ചില ആളുകള്‍ അവരുടെ വ്യക്തി താത്പര്യങ്ങള്‍ക്കായി കാവല്‍ക്കാരന്‍ കള്ളനാണെന്ന മുദ്രാവാക്യം ഉയര്‍ത്തുകയാണെന്നും പ്രധാനമന്ത്രി പറയുകയുണ്ടായി.
Post Your Comments