ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി മോദി നടത്തിയ ഞാനും കാവല്‍ക്കാരന്‍ കാമ്പെയ്ന്‍ വിജയകരമെന്ന് ബിജെപി. ട്വിറ്ററില്‍ ഇത് 30 ലക്ഷം റീ ട്വീറ്റ് ചെയ്യപ്പെട്ടെന്നും 1680 ഇംപ്രഷന്‍സ് നേടിയെന്നും മധ്യപ്രദേശ് ബിജെപി ജനറല്‍ സെക്രട്ടറി വി.ഡബ്ല്യു. ശര്‍മ്മ പറഞ്ഞു.
മോഡിയുടെ പ്രതിഛായ നശിപ്പിക്കാനുള്ള പ്രതിപക്ഷ ശ്രമത്തിനെതിരെ ജനങ്ങള്‍ ശബ്ദമുയര്‍ത്തുകയാണെന്നും ഞാനും കാവല്‍ക്കാരന്‍ ‘ കാമ്പെയ്ന്‍ ഒരു പൊതുപ്രതിഷേധമായി മാറിക്കഴിഞ്ഞെന്നും ശര്‍മ അവകാശപ്പെട്ടു. താനുമായി സംവദിക്കാന്‍ പൊതുജനങ്ങള്‍ക്ക് അവസരം നല്‍കി ഞായറാഴ്ച്ച വൈകുന്നേരം നമോ ആപ്പ് വഴി അഞ്ഞൂറ് സ്ഥലങ്ങലില്‍ മോദി ജനങ്ങളുമായി സംസാരിക്കും. ജനങ്ങള്‍ക്ക് പ്രധാനമന്ത്രിയോട് ചോദ്യം ചോദിക്കാനുള്ള അവസരമാണിതെന്നും ബിജെപി നേതാവ് ചൂണ്ടിക്കാട്ടി.
2014 ലെ തിരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ കാവല്‍ക്കാരനെന്ന് മോദി സ്വയം വിശേഷിപ്പിച്ചിരുന്നു. അദ്ദേഹത്തിന്റെ ഭരണകാലത്ത് അഴിമതി കുറഞ്ഞു. എന്നാല്‍ പ്രതിപക്ഷം അദ്ദേഹത്തെ ‘ചൗക്കിദര്‍’ എന്ന വാക്കിന്റെ പേരില്‍ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുകയാണ്. ഇതിനെതിരെയാണ് മാര്‍ച്ച് 16 മുതല്‍ ഞാനും കാവല്‍ക്കാരന്‍ എന്ന കാമ്പെയ്ന്‍ മോദി ആരംഭിച്ചതൈന്നും ശര്‍മ വ്യക്തമാക്കി. ഒരു കോടി ജനങ്ങള്‍ ഇതിന്റെ ഭാഗമായിക്കഴിഞ്ഞെന്നും ബിജെപി നേതാവ് അവകാശപ്പെട്ടു.
Post Your Comments