ഇന്‍ഡോര്‍: ‘ചൗകിദാര്‍ ചോര്‍ ഹേ’ എന്നെഴുതിയ പോസ്റ്റര്‍ ട്രെയിനില്‍ പതിപ്പിച്ച രണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ റെയിൽവേ കേസെടുത്തു. ഇന്‍ഡോര്‍ റെയില്‍വെ സ്റ്റേഷനിലാണ് സംഭവം. ശാന്തി എക്പ്രസ് ട്രെയിനിലാണ് പ്രവര്‍ത്തകര്‍ പോസ്റ്റര്‍ സ്ഥാപിച്ചത്. ഇരുവര്‍ക്കുമെതിരെ റെയില്‍വേ ആക്‌ട് പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു.
അതെ സമയം രാജ്യത്തെ പ്രധാനമന്ത്രി കള്ളനാണെന്ന് ജനങ്ങളെ അറിയിക്കുന്നതിനു വേണ്ടിയാണ് തങ്ങള്‍ പോസ്റ്ററുകള്‍ സ്ഥാപിച്ചതെന്ന് പ്രവര്‍ത്തകര്‍ പറഞ്ഞു. പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എന്താണ് പറയുന്നതെന്ന് പൊതു ജനങ്ങളെ അറിയിക്കേണ്ട ബാധ്യത പാര്‍ട്ടി പ്രവര്‍ത്തകരായ തങ്ങള്‍ക്കുണ്ടെന്നും കോൺഗ്രസ്സ് പ്രവർത്തകർ കൂട്ടിച്ചേര്‍ത്തു.
പോസ്റ്ററുകള്‍ ശ്രദ്ധയില്‍പ്പെട്ടതോടെ ഉടന്‍ തന്നെ അവ നീക്കം ചെയ്തതായി പടിഞ്ഞാറന്‍ റെയില്‍വേയിലെ പിആര്‍ഒ ജിതേന്ദ്ര കുമാര്‍ അറിയിച്ചു.ചൗക്കിദാർ ചോർ ഹേ എന്ന സ്ലോഗൻ വലിയ വിവാദമായിരുന്നു ഇതിനെതിരെ മേം ഫി ചൗക്കിദാർ എന്ന ക്യാമ്പയിനുമായി ബിജെപിയും രംഗത്തെത്തിയിരുന്നു.
Post Your Comments