പട്‌ന: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ ബിഹാറിലെ വിവിധ കോടതികളില്‍ കേസ്. ‘ചൗകിദാര്‍ ചോര്‍ ഹെ’ എന്ന് ജനക്കൂട്ടത്തെ കൊണ്ട് വിളിപ്പിച്ചുവെന്ന് ആരോപിച്ചാണ് ഒരു കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സുശീല്‍ മോഡി നല്‍കിയ അപകീര്‍ത്തികേസില്‍ മേയ് 20ന് ഹാജരാകണമെന്ന് കാണിച്ച് പട്‌ന കോടതി രാഹുലിന് സമന്‍സ് അയച്ചു. ഉപമുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ സുശീല്‍ മോഡിയാണ് മറ്റൊരു കേസ് നല്‍കിയിരിക്കുന്നത്.
സമസ്തിപുരില്‍ നടന്ന യു.പി.എ മുന്നണിയുടെ തെരഞ്ഞെടുപ്പ് റാലിക്കിടെ ജനക്കൂട്ടത്തെ കൊണ്ട് തുടര്‍ച്ചയായി ‘കാവല്‍ക്കാരന്‍ കള്ളനാണ്’ എന്ന് വിളിപ്പിച്ചുവെന്ന് കാണിച്ച് അര സിവില്‍ കോടതിയില്‍ ഒരു അഭിഭാഷകനാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. രാഹുലിനൊപ്പം വേദിയിലുണ്ടായിരുന്ന ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവിനെതിയെും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
Post Your Comments