Latest NewsIndia

ജെറ്റ് എയർവേയ്‌സിന് വിമാനം വാടകയ്ക്കുനൽകിയ കമ്പനികൾ പിന്മാറുന്നു

ന്യൂഡൽഹി: ജെറ്റ് എയർവേയ്സ്‌ വിമാനക്കമ്പനിക്ക് വിമാനം വാടകയ്ക്ക്‌ നൽകിയിട്ടുള്ള കൂടുതൽ കമ്പനികൾ കരാറിൽനിന്ന്‌ പിന്മാറുന്നു. നിലവിൽ രണ്ടുകമ്പനികളാണ് അഞ്ചു വിമാനങ്ങളുടെ രജിസ്ട്രേഷൻ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന് അപേക്ഷ നൽകിയിരിക്കുന്നത്.

ഏകദേശം 6900 കോടി രൂപയുടെ കടബാധ്യതയിലാണ് ജെറ്റ് എയർവേയ്‌സ്. അടിയന്തര ആവശ്യങ്ങൾക്കുള്ള തുക കണ്ടെത്താൻ കമ്പനി രാജ്യത്തെ ബാങ്കുകളുമായി ചർച്ച നടത്തിവരുകയാണ്. മാസങ്ങളായി പൈലറ്റുമാരുടെ ശമ്പളം, സാധനങ്ങൾ നൽകുന്ന കമ്പനികൾക്കുള്ള പ്രതിഫലം, വിമാനം വാടകയ്ക്കുനൽകുന്ന കമ്പനികൾക്കുള്ള വാടക തുടങ്ങിയവ കുടിശ്ശികയാണ്. വിമാനങ്ങളുടെ രജിസ്ട്രേഷൻ റദ്ദാക്കിയാൽ ഇതിന്റെ ഉടമകൾക്ക് അവ രാജ്യത്തുനിന്ന് കൊണ്ടുപോകാനാകും. അതേസമയം വിമാനങ്ങളുടെ രജിസ്ട്രേഷൻ പിൻവലിക്കാൻ ചില കമ്പനികൾ അപേക്ഷ നൽകിയതുസംബന്ധിച്ച് അറിവില്ലെന്നാണ് ജെറ്റ് എയർവേയ്‌സ് അറിയിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button