
ന്യൂഡൽഹി: കോണ്‍ഗ്രസ് എംഎല്‍എമാരായ ഹൈബി ഈഡന്‍, അടൂര്‍ പ്രകാശ്, എ പി അനില്‍കുമാര്‍ എന്നിവര്‍ക്കെതിരെ ലൈഗിംക പീഡനത്തിന് കേസെടുത്ത നടപടിയിൽ പ്രതിഷേധവുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കഴിഞ്ഞ മൂന്ന് വർഷമായി ഇല്ലാത്ത കേസാണ് ഇപ്പോൾ ചുമത്തിയിരിക്കുന്നത്. ലോക് സഭാ തെരഞ്ഞെടുപ്പിനുള്ള സാധ്യത പട്ടികയില്‍ പേര് വന്നപ്പോഴാണ് എംഎല്‍എമാര്‍ക്കെതിരെ കേസ് എടുത്തിരിക്കുന്നത്. ഇടതു മുന്നണി പരിഭ്രമിച്ചിരിക്കുകയാണ്. തിടുക്കത്തിലുള്ള ഈ നടപടി മുഖ്യമന്ത്രിയുടെ ഗൂഢാലോചന വ്യക്തമാക്കുന്നുവെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു. കേസുകളെ രാഷ്ട്രീയമായും നിയമപരമായും നേരിടും. കേന്ദ്രത്തില്‍ എന്‍ഡിഎയും കേരളത്തില്‍ ഇടതുമുന്നണിയും കോണ്‍ഗ്രസ് നേതാക്കളെ രാഷ്ട്രീയമായി വേട്ടയാടുകയാണ്. മതേതര നിലപാടുകളില്‍ ഉറച്ചു നിന്നു കൊണ്ട് കോൺഗ്രസ് തെഞ്ഞെടുപ്പിനെ നേരിടുമെന്നും ചെന്നിത്തല വ്യക്തമാക്കി.
Post Your Comments