Latest NewsKuwaitGulf

അപകടങ്ങള്‍ തുടര്‍ക്കഥയാകുന്നു;ബോയിങ് 737 സീരീസ് വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി ഈ രാജ്യം

ബോയിങ് 737 മാക്‌സ് 8 എയര്‍ക്രാഫ്റ്റുകള്‍ക്കു കുവൈത്ത് വിലക്കേര്‍പ്പെടുത്തി. ഇതേ സീരീസില്‍ പെട്ട വിമാനങ്ങള്‍ അടുത്തിടെയായി രണ്ടു തവണ അപകടത്തില്‍ പെട്ട സാഹചര്യത്തിലാണ് തീരുമാനം. കുവൈത്ത് വിമാനത്താവളം വഴിയുള്ള ട്രാന്‍സിറ്റ് സര്‍വീസുകള്‍ക്കും വിലക്ക് ബാധകമാണ്.

ഇനി ഒരറിയിപ്പുണ്ടാകുന്നത് വരെ വിലക്ക് തുടരുമെന്നും ട്രാന്‍സിറ്റ് സര്‍വീസുകള്‍ക്കും വിലക്ക് ബാധകമാണെന്നും ഉഏഇഅ വ്യക്തമാക്കി. എത്യോപ്യന്‍ അപകടത്തിന്റെ പശ്ചാത്തലത്തില്‍ ബ്രിട്ടന്‍, തുര്‍ക്കി, ഫ്രാന്‍സ് തുടങ്ങി നാല്പതോളം രാജ്യങ്ങള്‍ അമേരിക്കന്‍ വിമാനക്കമ്പനിയായ ബോയിങ്ങിന്റെ മാക്‌സ് 8 സീരീസിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ആഴ്ച എത്യോപ്യന്‍ തലസ്ഥാനമായ ആഡിസ് അബാബയില്‍ എത്യോപ്യന്‍ എയര്‍ലൈന്‍സിന്റെ ബോയിങ് 737 മാക്‌സ് 8 വിമാനം പറന്നുയര്‍ന്ന ഉടനെ തകര്‍ന്നു വീണു 157 പേര്‍ കൊല്ലപ്പെട്ടിരുന്നു.

കഴിഞ്ഞ ഒക്ടോബറില്‍ ഇന്തോനേഷ്യയില്‍ 189 പേരുടെ മരണത്തിനിടയായാക്കിയ അപകടത്തിലും ഇതേ സീരീസിലുള്ള ബോയിങ് വിമാനമാണ് തകര്‍ന്നത്. ഈ സാഹചര്യത്തിലാണ് കുവൈത്ത് വ്യോമയാന വകുപ്പ് മാക്‌സ് 8 എയര്‍ക്രാഫ്റ്റുകള്‍ക്കു വിലക്കേര്‍പ്പെടുത്തിയായത്.നേരത്തെ മാക്‌സ് 8 വിമാനങ്ങള്‍ സുരക്ഷിതമാണെന്ന് പറഞ്ഞ അമേരിക്കയും നിലപാടില്‍ മാറ്റം വരുത്തി ബോയിങ് 737 വിമാനങ്ങള്‍ പിന്‍വലിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button