കൊച്ചി : മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ടോം വടക്കന്റെ രാഷ്ട്രീയപ്രവേശനത്തെ കുറിച്ച് രാഷ്ട്രീയ നിരീക്ഷകന്‍ അഡ്വ.ജയശങ്കറിന്റെ പ്രതികരണം സൂപ്പര്‍ ഹിറ്റാകുന്നു. ഡല്‍ഹിയില്‍ വെച്ചാണ് വെച്ചാണ് ടോം വടക്കന്‍ ബിജെപിയില്‍ ചേര്‍ന്നത്. കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയാണ് ടോം വടക്കന്റെ ചുവടുമാറ്റം എന്നാണ് വിലയിരുത്തപ്പെടുന്നതെന്ന് അഡ്വ.ജയശങ്കര്‍ പറയുന്നു.
കോണ്‍ഗ്രസ് വക്താവും എഐസിസി സെക്രട്ടറിയുമായ ടോം വടക്കന്‍ ബിജെപിയില്‍ ചേര്‍ന്നു. പുല്‍വാമ പ്രശ്‌നത്തില്‍ അഹിംസ പാര്‍ട്ടി കൈക്കൊണ്ട നിലപാടില്‍ പ്രതിഷേധിച്ചാണ് രാജി എന്ന് വടക്കന്‍ പറയുന്നു. രാഹുല്‍ ഗാന്ധി അധ്യക്ഷനായ ശേഷം ഇദ്ദേഹത്തെ പോലുള്ള യഥാര്‍ത്ഥ ജനനായകര്‍ അവഗണിക്കപ്പെടുന്നതായി പൊതുവെ പരാതിയുണ്ട്. വടക്കുംനാഥന്റെ നാട്ടില്‍ മത്സരിക്കാന്‍ വളരെ മോഹിച്ചയാളാണ് വടക്കന്‍ജി. 2009ല്‍ അദ്ദേഹം തൃശൂര്‍ മണ്ഡലത്തില്‍ ആകമാനം വലിയ ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ചു. ആര്‍ച്ച്ബിഷപ് ആന്‍ഡ്രൂസ് താഴത്തിന്റെയും വെളളാപ്പളളി നടേശന്റെയും അനുഗ്രഹം വാങ്ങി. അപ്പോഴെയ്ക്കും സിഎന്‍ ബാലകൃഷ്ണന്‍ ഉടക്കി: കുറ്റിച്ചൂലുകളൊന്നും ഇവിടെ വേണ്ട എന്നു വിലക്കി. അപമാനിതനായി വടക്കന്‍ജി പിന്‍വലിഞ്ഞു. ബിജെപി തൃശൂര്‍ സീറ്റ് തുഷാര്‍ വെള്ളാപ്പള്ളിക്കു കൊടുത്ത നിലയ്ക്ക് ചാലക്കുടി മണ്ഡലത്തില്‍ വടക്കനെ പരീക്ഷിക്കാവുന്നതാണ്. വടക്കന്‍ വീരഗാഥ ബോക്സോഫീസ് ഹിറ്റാവും, തീര്‍ച്ച.
Post Your Comments