തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസ് ചാനലിന്റെ പ്രധാന മുതലാളി രാജീവ് ചന്ദ്രശേഖര്‍ ബിജെപിയുടെ രാജ്യസഭാ എം.പി , പീപ്പിളും ജയ്ഹിന്ദും വരെ നിരങ്കുശം വാര്‍ത്ത കൊടുക്കമ്പോഴാണ്, ഏഷ്യാനെറ്റ് ന്യൂസിനെ വിലക്കിയത് . പ്രമുഖ വാര്‍ത്താ ചാനലുകളായ ഏഷ്യാനെറ്റ് ന്യൂസിന്റേയും മീഡിയ വണ്ണിന്റേയും സംപ്രേക്ഷണം 48 മണിക്കൂര്‍ നിര്‍ത്തിവെയ്ക്കാന്‍ വെള്ളിയാഴ്ച വൈകീട്ടാണ് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം ഉത്തരവിട്ടത്. ഡല്‍ഹി കലാപം റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ വാര്‍ത്താ വിതരണ സംപ്രേക്ഷണ ചട്ടങ്ങള്‍ ലംഘിച്ചുവെന്ന് ആരോപിച്ചായിരുന്നു നടപടി. കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.
Read also : ‘ഏഷ്യാനെറ്റിന്റേയും മീഡിയ വണ്ണിന്റെയും വിലക്ക് ,രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥ ‘ : കടകംപള്ളി സുരേന്ദ്രൻ
അതേമയം ഏഷ്യാനെറ്റ് ന്യൂസിന്റെ വിലക്ക് പിന്‍വലിച്ചിട്ടുണ്ട്. ഇന്നലെ രാത്രി 7.30 മുതല്‍ 48 മണിക്കൂര്‍ ആണ് നിരോധനം എന്ന് വ്യക്തമാക്കിയാണ് മന്ത്രാലയം ഉത്തരവിറക്കിയതെങ്കിലും ഇന്ന് പുലര്‍ച്ചെ 1.30 മുതല്‍ ചാനല്‍ വീണ്ടും സംപ്രേക്ഷണം ആരംഭിച്ചിട്ടുണ്ട്.എന്നാല്‍ മീഡിയ വണിന്റെ വിലക്ക് ഇപ്പോഴും നീക്കിയിട്ടില്ല.വിഷയത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് അഡ്വ ജയശങ്കര്‍. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം, പോസ്റ്റ് വായിക്കാം
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം :
ദിവാന്‍ രാജഗോപാലാചാരി സ്വദേശാഭിമാനി പത്രം പൂട്ടിക്കുകയും പത്രാധിപര്‍ രാമകൃഷ്ണപിളളയെ നാടുകടത്തുകയും ചെയ്തതായി സാമൂഹ്യ പാഠപുസ്തകത്തില്‍ വായിച്ചിട്ടുണ്ട്. സചിവോത്തമന്‍ സിപി രാമസ്വാമി അയ്യര്‍ മലയാള മനോരമ മുദ്ര വെച്ചു മാമ്മന്‍ മാപ്പിളയെയും മകനെയും തുറുങ്കിലടച്ചു എന്നുമുണ്ട് ചരിത്രം. പക്ഷേ അതൊക്കെ രാജഭരണ കാലത്ത് നടന്ന കാര്യങ്ങളാണ്.മൗലികാവകാശങ്ങള്‍ സസ്‌പെന്‍ഡ് ചെയ്ത് സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തിയ അടിയന്തരാവസ്ഥ കാലത്തു പോലും കേരളത്തില്‍ ഒരു പത്രവും പൂട്ടിയിട്ടില്ല. ദേശാഭിമാനി പോലുള്ള ജിഹ്വകള്‍ അന്നും പുറത്തിറങ്ങിയിരുന്നു.
ജനാധിപത്യവും പൗരാവകാശങ്ങളും പൂത്തുലയുന്ന ഈ ഇരുപത്തൊന്നാം നൂറ്റാണ്ടില്‍, ഇതാ രണ്ടു മലയാളം ചാനലുകളുടെ സംപ്രേഷണം 48 മണിക്കൂര്‍ നേരത്തേക്ക് വിലക്കിയിരിക്കുന്നു. ദല്‍ഹി കലാപ വേളയില്‍ സാമുദായിക വിദ്വേഷം പരത്തും വിധം വാര്‍ത്തകള്‍ സംപ്രേഷണം ചെയ്തു എന്നാണ് ആരോപണം. ശിക്ഷ വിധിച്ചതും നടപ്പാക്കിയതും വെള്ളിയാഴ്ച വൈകുന്നേരം ആയതുകൊണ്ട് കോടതിയില്‍ പോകാനും കഴിയാതെ വന്നു.
ഇടതു- വലതു ഭേദമന്യേ ബുദ്ധിജീവികളും നേതാക്കളും സംപ്രേഷണ വിലക്കിനെ രൂക്ഷമായി വിമര്‍ശിക്കുന്നു. കേന്ദ്ര സര്‍ക്കാരാണെങ്കില്‍ അമ്മിക്കുഴവിക്കു കാറ്റു പിടിച്ചപോലെ തുടരുന്നു.കര്‍ണാടകത്തില്‍ നിന്നുള്ള ബിജെപി എംപിയാണ് ഏഷ്യാനെറ്റ് ന്യൂസ് ചാനലിന്റെ പ്രധാന മുതലാളി രാജീവ് ചന്ദ്രശേഖര്‍. ടിയാന് ദല്‍ഹിയില്‍ യാതൊരു പിടിയുമില്ല എന്ന് ഇതോടെ വ്യക്തമായി. പീപ്പിളും ജയ്ഹിന്ദും വരെ നിരങ്കുശം വാര്‍ത്ത കൊടുക്കമ്പോഴാണ്, ഏഷ്യാനെറ്റ് ന്യൂസിനെ വിലക്കിയത്
Post Your Comments