കൊച്ചി: ആദ്യ ബജറ്റിന് പിന്നാലെ ഇന്ധനവില വര്‍ധിപ്പിച്ച രണ്ടാം നരേന്ദ്ര മോദി സര്‍ക്കാരിനെയും വൈദ്യുതി നിരക്ക് കൂട്ടിയ കേരള സര്‍ക്കാറിനെയും പരിഹസിച്ച് അഡ്വ. എ ജയശങ്കര്‍. കേന്ദ്ര സര്‍ക്കാര്‍ ജനനന്മ ലാക്കാക്കി ഇന്ധന വില കൂട്ടി, നമ്മുടെ സര്‍ക്കാര്‍ നവോത്ഥാന മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കാന്‍ വൈദ്യുതി നിരക്ക് പരിഷ്‌കരിച്ചുവെന്ന് ജയശങ്കര്‍ പരിഹസിക്കുന്നു.
തെരഞ്ഞെടുപ്പ് കഴിഞ്ഞതിനാല്‍ ജനങ്ങള്‍ക്ക് ഒരു ചുക്കും ചെയ്യാന്‍ പറ്റില്ല എന്നതാണ് കേന്ദ്രത്തിനും സംസ്ഥാനത്തിനുമുള്ള സൗകര്യം. ലോക്സഭയിലേക്ക് ജയിപ്പിച്ചതിനുള്ള നന്ദിയാണ് ബിജെപി കാണിച്ചതെന്നും. കേരളത്തില്‍ തോല്‍പ്പിച്ചതിനുള്ള ശിക്ഷയാണ് സഖാക്കള്‍ ചെയ്യുന്നതെന്നും ജയശങ്കര്‍ പറഞ്ഞു.
കുറിപ്പിന്റെ പൂര്‍ണരൂപം
കേന്ദ്ര സര്‍ക്കാര്‍ ജനനന്മ ലാക്കാക്കി പെട്രോളിന്റെയും ഡീസലിന്റെയും വില കൂട്ടി. നമ്മുടെ സര്‍ക്കാര്‍ നവോത്ഥാന മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കാന്‍ വൈദ്യുതി നിരക്ക് പരിഷ്‌കരിച്ചു.
തെരഞ്ഞെടുപ്പ് കഴിഞ്ഞു, ഇനി ജനങ്ങള്‍ക്ക് ഒരു ചുക്കും ചെയ്യാന്‍ പറ്റില്ല എന്നതാണ് കേന്ദ്രത്തിനും സംസ്ഥാനത്തിനുമുളള സൗകര്യം.
ലോക്‌സഭയില്‍ 303 സീറ്റ് നല്‍കി ജയിപ്പിച്ചവരോടുളള നന്ദി സൂചകമായി ബിജെപി എണ്ണവില കൂട്ടി. ഇരുപതില്‍ പത്തൊമ്പതും തോല്പിച്ചതിന് സഖാക്കള്‍ പകരം വീട്ടുന്നു.
ഇതെല്ലാം നമുക്ക് വേണ്ടിയാണ്. അതു മറക്കരുത്. ജനാധിപത്യം വെല്‍വൂതാക!
Post Your Comments