Latest NewsGulf

ട്രാഫിക് ലംഘനത്തിന് പിഴ; വിയോജിപ്പ് ട്രാഫിക് ഡയറക്ട്രേറ്റിനെ നേരിട്ട് അറിയിക്കാൻ സംവിധാനവുമായി സൗദി

ആഭ്യന്തര മന്ത്രാലയത്തിന്റെ ഓൺലൈൻ സേവന പോർട്ടലായ അബ്ഷീർ വഴിയാണ് ഇത്തരത്തിലുള്ള വിയോജിപ്പ് അറിയിക്കേണ്ടത്‌

റിയാദ്: ട്രാഫിക് ലംഘനത്തിന് പിഴ കിട്ടിയാൽ പരാതി അറിയിക്കാൻ സംവിധാനവുമായി സൗദി ഭരണകൂടം. സൗദിയിൽ ട്രാഫിക് നിയമലംഘനത്തിന് പിഴ കിട്ടിയാൽ ഇനി ഉടൻ അടയ്‌ക്കേണ്ട. അധികൃതർ പിഴ ഈടാക്കിയ നടപടിയിൽ വിയോജിപ്പുണ്ടെങ്കിൽ വേണ്ടപ്പെട്ടവരെ അറിയിക്കാനും അവസരമൊരുക്കി. തെറ്റായ രീതിയിലാണ് പിഴ ചുമത്തപ്പെടുന്നതെങ്കിൽ ഇക്കാര്യം ട്രാഫിക് അതോറിറ്റിയെ ബോധ്യപ്പെടുത്താനുമാകും.

ഇനി മുതൽ ഗതാഗത നിയമലംഘനങ്ങൾക്കു പിഴ ചുമത്തപ്പെടുന്നവർക്കു അതിൽ വിയോജിപ്പുണ്ടെങ്കിൽ ഇനി മുതൽ അത് ട്രാഫിക് ഡയറക്‌ട്രേറ്റിനെ ഓൺലൈനായി അറിയിക്കുന്നതിനുള്ള സൗകര്യമാണ് നിലവിൽ വന്നിരിയ്ക്കുന്നത്. ആഭ്യന്തര മന്ത്രാലയത്തിന്റെ ഓൺലൈൻ സേവന പോർട്ടലായ അബ്ഷീർ വഴിയാണ് ഇത്തരത്തിലുള്ള വിയോജിപ്പ് അറിയിക്കേണ്ടത്‌.

shortlink

Related Articles

Post Your Comments

Related Articles


Back to top button