സംസ്ഥാനത്തെ ഈ ജില്ലയില്‍ ഉഷ്ണതരഗത്തിന്റെ സൂചന

തൃശൂര്‍ : കഴിഞ്ഞ ദിവസം സംസ്ഥാനത്ത് ഏറ്റവും ഉയര്‍ന്ന ചൂട് രേഖപ്പെടുത്തിയത് തൃശൂര്‍ ജില്ലയിലാണ്. ഇതോടെ ജില്ലയില്‍ ഉഷ്ണതരംഗത്തിനുള്ള സൂചനകള്‍ കണ്ടുതുടങ്ങി. താപനില റെക്കോര്‍ഡ് ഡിഗ്രി സെല്‍ഷ്യസില്‍. 39.2 ഡിഗ്രി ചൂടാണ് ഇന്നലെ ജില്ലയില്‍ രേഖപ്പെടുത്തിയത്. 3 ദിവസമായി ചൂട് കൂടിക്കൊണ്ടിരിക്കുകയാണ്. പകല്‍ 11 മുതല്‍ 3 വരെ ജാഗ്രത പാലിക്കണം. വൈകിട്ട് 4 കഴിഞ്ഞാലും ചൂടിനു കുറവില്ല. സമീപ വര്‍ഷങ്ങളിലൊന്നും സമാന അവസ്ഥ ഉണ്ടായിട്ടില്ല. 40 ഡിഗ്രി സെല്‍ഷ്യസ് കവിഞ്ഞാല്‍ പകല്‍ പുറത്തിറങ്ങാനാകാത്ത സ്ഥിതിയാവും. നേരിട്ട് വെയിലേല്‍ക്കുന്ന ശരീരഭാഗങ്ങളില്‍ നീറ്റല്‍ അനുഭവപ്പെട്ടേക്കാം..

കഴിഞ്ഞ ദിവസം ചേര്‍പ്പില്‍ ബൈക്കിന്റെ ഹാന്‍ഡിലില്‍ തൂക്കിയിട്ടിരുന്ന പ്ലാസ്റ്റിക് ചോറുപാത്രം ഉരുകിയനിലയില്‍ കണ്ടെത്തിയിരുന്നു.

Share
Leave a Comment