ദുബായ് : യുഎഇയില്‍ നിക്ഷേപകര്‍ക്കും മികച്ച പ്രഫഷനലുകള്‍ക്കും 5 വര്‍ഷ-10 വര്‍ഷ വീസ നല്‍കാനുള്ള പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം നല്‍കി. ഇതിനുള്ള അപേക്ഷകള്‍ ഉടന്‍ സ്വീകരിച്ചു തുടങ്ങുമെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ട്വീറ്റ് ചെയ്തു.
നിക്ഷേപകര്‍ക്കു പുറമേ ഡോക്ടര്‍മാര്‍, എന്‍ജിനീയര്‍മാര്‍, വിവിധ രംഗങ്ങളില്‍ വൈദഗ്ധ്യമുള്ളവര്‍ എന്നിവര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും മികവു പുലര്‍ത്തുന്ന വിദ്യാര്‍ഥികള്‍ക്കും ഈ ആനുകൂല്യം നല്‍കാന്‍ കഴിഞ്ഞവര്‍ഷമാണ് യുഎഇ തീരുമാനിച്ചത്. വന്‍കിട രാജ്യാന്തര നിക്ഷേപകര്‍ക്കു യുഎഇയിലെ സംരംഭങ്ങളുടെ 100% ഉടമസ്ഥാവകാശം നല്‍കാനും തീരുമാനിച്ചിരുന്നു. പത്തുവര്‍ഷത്തെ വീസ ലഭിക്കുന്നവരുടെ മക്കള്‍ക്കും ഈ ആനുകൂല്യം നല്‍കുന്നതിലൂടെ അവര്‍ക്ക് രാജ്യത്തെ സര്‍വകലാശാലകളില്‍ പഠനം പൂര്‍ത്തിയാക്കി ഇവിടെത്തന്നെ മികച്ച അവസരങ്ങള്‍ കണ്ടെത്താനാകും.
Post Your Comments