അബുദാബി :കോവിഡ്-19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് കര്‍ശന നിര്‍ദേശവുമായി യു.എ.ഇ മന്ത്രാലയം. വ്യാജവും തെറ്റിദ്ധരിപ്പിക്കുന്നതുമായ ആരോഗ്യവിവരങ്ങള്‍ പ്രചരിപ്പിച്ചാല്‍ യു.എ.ഇയില്‍ 20,000 ദിര്‍ഹം പിഴ . പുതിയ നിയമത്തിന്റെ വിശദാംശങ്ങള്‍ പുറത്തുവിട്ട് മന്ത്രാലയം. ശനിയാഴ്ചയാണ് ഇതുസംബന്ധിച്ചുള്ള വിവരങ്ങള്‍ മന്ത്രാലയം പൊതുജനങ്ങള്‍ക്ക് അറിയിപ്പ് നല്‍കിയത്. അംഗീകാരമില്ലാത്ത ആരോഗ്യവിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് കര്‍ശനമായി നിരോധിച്ചതായാണ് അറിയിപ്പില്‍ ഉള്ളത്. യു.എ.ഇ ആരോഗ്യമന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലാണ് ഇത് സംബന്ധിച്ച് അറിയിപ്പ് പ്രസിദ്ധീകരിച്ചിരിക്കുന്നത്
സമൂഹമാധ്യമങ്ങളിലൂടെയോ മറ്റ് പത്ര-മാധ്യമങ്ങളുലൂടെയും വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചാലും പങ്കുവെച്ചാലും ആ വ്യക്തിയ്ക്ക് 20,000 ദിര്‍ഹം പിഴ ചുമത്താനാണ് തീരുമാനം.
Post Your Comments