ദുബായ്: സ്വകാര്യ മേഖലയിൽ ജോലിക്കിടെ സംഭവിക്കുന്ന അപകടങ്ങൾക്ക് നഷ്ടപരിഹാരം ഉറപ്പാക്കുന്ന നിയമത്തിന് അംഗീകാരം നൽകി യുഎഇ മന്ത്രിസഭ. ജോലിക്കിടെ സംഭവിക്കുന്ന അപകടങ്ങൾ, രോഗങ്ങൾ എന്നിവയ്ക്കു ചികിത്സയും നഷ്ടപരിഹാരവും ഉറപ്പാക്കുന്ന നിയമത്തിനാണ് യുഎഇ മന്ത്രിസഭ അംഗീകാരം നൽകിയത്. തൊഴിലുടമ ഇതേകുറിച്ച് ഉടൻ അധികൃതർക്കു റിപ്പോർട്ട് ചെയ്യുകയും അന്വേഷണം വേണമെന്നാണ് നിയമത്തിൽ വ്യക്തമാക്കിയിട്ടുള്ളത്. തൊഴിലാളികളുടെ പൂർണ സുരക്ഷ ഉറപ്പുവരുത്താനാണ് നിയമത്തിലൂടെ ലക്ഷ്യമിടുന്നത്.
നൂറോ അതിലേറെയോ തൊഴിലാളികൾ ഉൾപ്പെട്ട കേസുകൾ പരിഗണിക്കാൻ പ്രത്യേക സമിതി രൂപീകരിക്കുകയും ചെയ്തു. എക്‌സ്‌പോ വേദിയിൽ നടന്ന മന്ത്രിസഭാ യോഗത്തിൽ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അധ്യക്ഷത വഹിച്ചു.
Post Your Comments