ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങി തെന്നിന്ത്യന്‍ താരം കീര്‍ത്തി സുരേഷ്. ബദായ് ഹോ ഫെയിം അമിത് ശര്‍മ്മ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലൂടെയാണ് കീര്‍ത്തി അരങ്ങേറ്റം കുറിക്കുന്നത്.
അജയ് ദേവ്ഗണ് നായക വേഷത്തില്‍ എത്തുന്ന ചിത്രം മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ ടീം കോച്ചും മാനേജരുമായ സയദ് അബ്ദുള്‍ റഹീമിന്റെ ബയോപിക് കൂടിയാണ്. ഇന്ത്യന്‍ ഫുട്ബോളിന്റെ ‘സുവര്‍ണ്ണ കാലഘട്ടം’ ആയിരുന്ന 1950-63 കാലഘട്ടത്തില്‍ ഇന്ത്യന്‍ ദേശീയ ടീമിന്റെ മാനേജറായിരുന്നു സയദ് അബ്ദുള്‍ റഹീം. 1956ലെ മെല്‍ബണ്‍ ഒളിമ്ബിക്സില്‍ ഇന്ത്യന്‍ ടീം സെമി ഫൈനല്‍ വരെയെത്തിയിരുന്നു. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഏഷ്യന്‍ രാജ്യവുമായിരുന്നു അന്ന് ഇന്ത്യ. ബോണി കപൂര്‍, ആകാശ് ചൗള, അരുണവ സെന്‍ ഗുപ്ത എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
Post Your Comments